മധ്യപ്രദേശ് കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായ ഭിന്നത

മധ്യപ്രദേശ് കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായ ഭിന്നത

രാജ്യസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഒഴിവാക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നു

ന്യൂഡെല്‍ഹി: മധ്യപ്രദേശ് കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന ആഭ്യന്തരപ്രശ്‌നങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയായേക്കും. നിയമസഭയിലെ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഭിന്നത രൂക്ഷമാകുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. മുഖ്യമന്ത്രി കമല്‍നാഥും കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യസിന്ധ്യയും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. അതിനിടെ ഈ സാഹചര്യത്തില്‍ എംഎല്‍എമാരെ തങ്ങളുടെ പക്ഷത്ത് എത്തിക്കാന്‍ ബിജെപിയും ശ്രമിക്കുന്നുണ്ട്. ഈ മാസം നടക്കുന്നരാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുള്ളിലെ ഈ പടലപ്പിണക്കം തിരിച്ചടിയാകുമോ എന്ന ഭയം പാര്‍ട്ടിക്കുണ്ട്.

ഇപ്പോള്‍ നാല് എംഎല്‍എമാര്‍പാര്‍ട്ടി നേതൃത്വവുമായി ബന്ധപ്പെടുന്നില്ല. അവര്‍ ഇപ്പോള്‍ ബെഗളുരുവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സംസ്ഥാന മന്ത്രി ജിതു പട്വാരി പറയുന്നു. അംഗങ്ങളുടെ അക്കങ്ങളില്‍ ബിജെപിക്ക് ഉറപ്പില്ലാത്തതുകൊണ്ട് അവര്‍ വളരെ സുരക്ഷിതമായി നീങ്ങുകയാണ്. ഇത് കമല്‍നാഥ് സര്‍ക്കാരിന് ഭീഷണി സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

രാജ്യസഭാ സീറ്റുകളില്‍ ഒന്ന് ജ്യോതിരാദിത്യ സിന്ധ്യക്കാണ്. എന്നാല്‍ മാറുന്ന സാഹചര്യത്തില്‍ ഇനി എന്തുസംഭവിക്കുമെന്ന് പറയാനാവില്ല. കമല്‍നാഥ് പക്ഷം ഹൈക്കമാന്‍ഡിനെ സ്വാധീനിച്ചാല്‍ ചിലപ്പോള്‍ സിന്ധ്യക്ക് ഉപരിസഭയിലേക്കുള്ള പാത ദുഷ്‌കരമാകും. കാരണം പാര്‍ട്ടി സുരക്ഷിതഇടമാണ് തേടുന്നത്.

മധ്യപ്രദേശില്‍ 228 അംഗ നിയമസഭയില്‍ 114 സീറ്റുകളുള്ള കോണ്‍ഗ്രസിന് രണ്ട് ബിഎസ്പി, ഒരു സമാജ്വാദി പാര്‍ട്ടി, നാല് സ്വതന്ത്ര നിയമസഭാംഗങ്ങള്‍ എന്നിവരുടെ സഹായത്തോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. നിലവില്‍ രണ്ട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. 107 സീറ്റുകളാണ് ബിജെപിനേടിയത്.

Comments

comments

Categories: Politics

Related Articles