ഇന്ത്യയില്‍ രണ്ടുപേര്‍ക്ക് കൊറോണ

ഇന്ത്യയില്‍ രണ്ടുപേര്‍ക്ക് കൊറോണ

ഡെല്‍ഹിയിലും തെലങ്കാനയിലും ഓരോ ആള്‍ക്കാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു

ന്യൂഡെല്‍ഹി: രാജ്യത്ത് രണ്ടുപേര്‍ക്ക് കൊറോണ വൈറസ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. ഡെല്‍ഹിയിലും തെലങ്കാനയിലും ഓരോ ആളുകള്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുവരെയും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡെല്‍ഹിയില്‍ രോഗം ബാധിച്ചിരിക്കുന്നയാള്‍ ഇറ്റലിയിലൂടെ യാത്ര ചെയ്തിട്ടുണ്ട്. തെലങ്കാനയിലെ രോഗി, ദുബായ് സന്ദര്‍ശിച്ച് തിരിച്ചെത്തിയതാണ്.

ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം രോഗം ബാധിച്ച് കേരളത്തില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന 3 വിദ്യാര്‍ത്ഥികള്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടിരുന്നു. ഇതിന് ശേഷം ആദ്യമായാണ് ഇന്ത്യക്കാര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തുന്നത്. കോവിഡ്-19 മൂലമുള്ള ആഗോള മരണസംഖ്യ ഇന്നലെ 3,000 കടന്നു. 66 രാജ്യങ്ങളിലായി 88,000 ല്‍ പരം ആളുകള്‍ രോഗ ബാധിതരായിട്ടുണ്ട്

രോഗബാധിതര്‍: 89,779
മരണ സംഖ്യ: 3,069
ഭേദപ്പെട്ടവര്‍: 45,502

Categories: FK News