ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റിലേക്ക് അഞ്ച് ഭാഷകള്‍ കൂടി

ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റിലേക്ക് അഞ്ച് ഭാഷകള്‍ കൂടി

കാലിഫോര്‍ണിയ: ലോകത്തില്‍ ഏകദേശം 7117 ഓളം ഭാഷകള്‍ സംസാരിക്കുന്നുണ്ടെന്നാണു ഗോത്രവര്‍ഗ പഠനം പറയുന്നത്. ഇതില്‍ 2000 ത്തോളം ഭാഷകള്‍ സംസാരിക്കുന്നവരുടെ എണ്ണം ആയിരത്തിലും താഴെയാണ്. ഇത്രയും ഭാഷകളുണ്ടെങ്കിലും ആഗോളതലത്തില്‍ കൂടുതലായി ഉപയോഗിക്കുന്നത് ചൈനയുടെ മണ്ഡാരിനും, ഇന്ത്യയുടെ ഹിന്ദിയും, ഇംഗ്ലീഷ് ഭാഷയുമാണ്. ഇന്ന് ഏറ്റവുമധികം ഭാഷകള്‍ അറിയാവുന്നത് ഗൂഗിളിനാണ്. കഴിഞ്ഞ ദിവസം ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റിലേക്ക് അഞ്ച് ഭാഷകള്‍ കൂടി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇതോടെ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് ഉപയോഗിച്ചു വിവര്‍ത്തനം ചെയ്യാവുന്ന ഭാഷകളുടെ എണ്ണം ആകെ 108 ആയി.

ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റിലേക്കു ചേര്‍ത്ത പുതിയ ഭാഷകള്‍ കിന്യാര്‍വാണ്ട, ഒഡിയ, ടാറ്റര്‍, തുര്‍ക്ക്‌മെന്‍, ഉയ്ഘൂര്‍ എന്നിവയാണ്. ലോകമെമ്പാടുമുള്ള 75 ദശലക്ഷം ആളുകള്‍ ഈ അഞ്ച് ഭാഷകള്‍ ഉപയോഗിക്കുന്നവരാണ്. റുവാണ്ട, ഇന്ത്യന്‍ സംസ്ഥാനമായ ഒഡീഷ, ചൈനയിലെ സ്വയം ഭരണപ്രവിശ്യയായ സിന്‍ജിയാങ്, സൈബീരിയ, തുര്‍ക്കെമിനിസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഈ അഞ്ച് ഭാഷകള്‍ സംസാരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണു ഗൂഗിളിന്റെ ട്രാന്‍സ്‌ലേറ്റ് പ്രവര്‍ത്തിക്കുന്നത്. നാല് വര്‍ഷത്തിനിടെ ആദ്യമായിട്ടാണു ഗൂഗിള്‍ അഞ്ച് ഭാഷകള്‍ ട്രാന്‍സ്‌ലേറ്റിലേക്കു കൂട്ടി ചേര്‍ക്കുന്നത്. വെബ്ബില്‍ മിക്കപ്പോഴും കാണുന്ന അഥവാ ലഭ്യമാകുന്ന വിവര്‍ത്തനങ്ങളില്‍നിന്നാണു ഗൂഗിളിന്റെ ട്രാന്‍സ്‌ലേറ്റും പഠിക്കുന്നത്.

ഇപ്പോള്‍ പുതുതായി അഞ്ച് ഭാഷകള്‍ ട്രാന്‍സ്‌ലേറ്റിലേക്കു കൂട്ടിച്ചേര്‍ക്കാന്‍ ഇത്രയധികം സമയമെടുത്തതിന്റെ കാരണം അതിന്റെ ട്രാന്‍സ്‌ലേഷന്‍ സോഫ്റ്റ്‌വെയറിന് പഠിക്കാന്‍ അഥവാ അതിനെ പരിശീലിപ്പിക്കാന്‍ ഈ അഞ്ച് ഭാഷകളിലുള്ള കുറച്ചു മെറ്റീരിയലുകള്‍ അഥവാ ഉള്ളടക്കങ്ങള്‍ മാത്രമാണ് ഓണ്‍ലൈനില്‍ ലഭ്യമായിരുന്നത്. വെബ്ബില്‍ ധാരാളം ഉള്ളടക്കമില്ലാത്ത ഭാഷകള്‍ വിവര്‍ത്തനം ചെയ്യുന്നത് വെല്ലുവിളിയാണ്.

Comments

comments

Categories: FK News

Related Articles