സാംസംഗ് വെഞ്ച്വര്‍ സ്വിഗ്ഗിയില്‍ 10 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

സാംസംഗ് വെഞ്ച്വര്‍ സ്വിഗ്ഗിയില്‍ 10 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

നിക്ഷേപം സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍

ന്യൂഡെല്‍ഹി: ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയില്‍ സാംസംഗ് വെഞ്ച്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ 7-10 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങുന്നു. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസംഗ് ഇലക്ട്രോണിക്‌സിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ശാഖയാണ് സാംസംഗ് വെഞ്ച്വര്‍. നിക്ഷേപം സംബന്ധിച്ച് ഇരു കമ്പനികളും ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കി.

സ്വിഗ്ഗിയുടെ സീരീസ്-ഐ റൗണ്ട് നിക്ഷേപ സമാഹരണത്തിലാകും പുതിയ നിക്ഷേപം ഉള്‍പ്പെടുന്നത്. 150 മില്യണ്‍ നിക്ഷേപം ലക്ഷ്യമിട്ടുള്ള സ്വിഗ്ഗിയുടെ നിക്ഷേപസമാഹരണത്തില്‍, നിലവിലെ നിക്ഷേപകരായ നാസ്‌പേഴ്‌സിന്റെ നേതൃത്വത്തില്‍ 113 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടന്നതായി കഴിഞ്ഞയാഴ്ച സ്വിഗ്ഗി പ്രഖ്യാപനം നടത്തിയിരുന്നു. ഇതില്‍ ദക്ഷിണാഫ്രിക്കന്‍ നിക്ഷേപകരായ നാസ്‌പേഴ്‌സ് മാത്രമായി 100 മില്യണ്‍ നിക്ഷേപം നല്‍കുന്നുണ്ട്. സ്വിഗ്ഗിക്കു പുറമെ സാംസംഗ് വെഞ്ച്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ നൂറ് കോടി രൂപയോളം സ്‌റ്റെല്ലിംഗ് ടെക്‌നോളജീസിലും നിക്ഷേപിച്ചിട്ടുണ്ട്. റെയ്ല്‍യാത്രിയുടെ ഇന്റര്‍സിറ്റി മൊബീലിറ്റി സ്റ്റാര്‍ട്ടപ്പായ ഇന്റര്‍സിറ്റിയുടെ ഉടമസ്ഥയിലുള്ളതാണ് സ്റ്റെല്ലിംഗ് ടെക്‌നോളജീസ്. ഇന്‍ഫോസിസ് നോണ്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാനായ നന്ദന്‍ നിലേക്കനി 56 കോടി രൂപ നോയ്ഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയില്‍ നിക്ഷേപിച്ചിട്ടുണ്ട്.

Comments

comments

Categories: FK News