100 കോടിക്ക് മുകളില്‍ സമാഹരിച്ച് ഇന്റ്ര്‍സിറ്റി

100 കോടിക്ക് മുകളില്‍ സമാഹരിച്ച് ഇന്റ്ര്‍സിറ്റി

ന്യൂഡെല്‍ഹി: ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടില്‍ 100 കോടി രൂപ സമാഹരിച്ചതായി റെയില്‍യാത്രിയുടെ മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് ഇന്റ്ര്‍സിറ്റി പ്രഖ്യാപിച്ചു. നന്ദന്‍ നിലേകനി ഈ ഫണ്ടിംഗ് ഘട്ടത്തിലെ നിക്ഷേപങ്ങളെ നയിച്ചിട്ടുള്ളത്. തന്ത്രപരമായ നിക്ഷേപകരായി സാംസംഗ് വെഞ്ച്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡില്‍ എത്തി. നിലവിലുള്ള മറ്റ് നിക്ഷേപകരായ ഒമിഡ്യാര്‍ നെറ്റ്‌വര്‍ക്ക്, ബ്ലൂം വെഞ്ചേഴ്‌സ് എന്നിവയും ഈ ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുത്തുവെന്ന് ഇന്റ്ര്‍സിറ്റി അറിയിച്ചു.

ഇന്റ്ര്‍സിറ്റി മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് ഇതുവരെ 30 മില്യണ്‍ ഡോളര്‍ സമാഹരണമാണ് നടത്തിയിട്ടുള്ളത്. ‘ഏറ്റവും പുതിയ നിക്ഷേപങ്ങള്‍ ഞങ്ങളുടെ ഇന്റ്ര്‍സിറ്റി സ്മാര്‍ട്ട്ബസ് ശൃംഖല കൂടുതല്‍ വികസിപ്പിക്കാനും ടെക് പ്ലാറ്റ്‌ഫോം വിപുലീകരിക്കാനും സഹായിക്കും. ഞങ്ങളുടെ സ്മാര്‍ട്ട്ബസ് ശൃംഖലയുടെ അടിത്തഖ നിലവിലെ 84ല്‍ നിന്ന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 300 ആക്കി ഉയര്‍ത്താന്‍ നോക്കുകയാണ്,’ റെയdല്‍യാത്രി സിഇഒയും സഹസ്ഥാപകനുമായ മനീഷ് രതി പറഞ്ഞു. ന്യൂഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മള്‍ട്ടി മോഡല്‍ മൊബിലിറ്റി നെറ്റ്‌വര്‍ക്കാണ് റെയ്ല്‍യാത്രി. റെയ്ല്‍ യാത്ര ലളിതമാക്കുക എന്ന ആശയത്തോടെ ആരംഭിച്ച കമ്പനി പിന്നീട് വിപുലീകരിക്കുകയും ബസ് ബ്രാന്‍ഡായ ‘ഇന്റ്ര്‍സിറ്റി സ്മാര്‍ട്ട്ബസ്’ ആരംഭിക്കുകയും ചെയ്തു.

Comments

comments

Categories: Business & Economy
Tags: Intrcity