മേറ്റ് എക്‌സ്എസ് പുറത്തിറക്കി വാവേ

മേറ്റ് എക്‌സ്എസ് പുറത്തിറക്കി വാവേ

മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ നിരയില്‍ രണ്ടാമത്തെ ഫോണ്‍ പുറത്തിറക്കി വാവേ. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ വെര്‍ച്വല്‍ പത്രസമ്മേളനത്തിലാണ് മേറ്റ് എക്‌സ്എസ് എന്ന പേരിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി പുറത്തിറക്കിയത്. ഈ നിരയില്‍ സാംസഗിന്റെ ഇസഡ് ഫഌപ്പിന് കനത്ത വെല്ലുവിളി ഉയര്‍ത്താനാണ് വാവേയുടെ നീക്കം.

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ മടക്കാവുന്ന ഫോണ്‍ നിരയിലെ ആദ്യ സ്മാര്‍ട്ട്‌ഫോണായ മേറ്റ് എക്‌സിന് സമാനമായി എട്ട് ഇഞ്ച് ഫ്‌ളെക്‌സിബിള്‍ സ്‌ക്രീനാണ് പുതിയ ഫോണിനുമുള്ളത്. മടക്കുമ്പോള്‍ ഡിസ്‌പ്ലേ മെയിന്‍ സ്‌ക്രീനില്‍ 6.6 ഇഞ്ചും സെക്കന്ററി ഡിസ്‌പ്ലേ 6.38 ഇഞ്ചുമാണ്. 8ജിബി റാം 512 സ്റ്റോറേജ് വേരിയന്റ് മേറ്റ്എക്‌സ്എസില്‍ 5ജി കണക്റ്റിവിറ്റി, കിരിന്‍ 990 പ്രോസസര്‍, ആന്‍ഡ്രോയ് 10 ഒഎസ് എന്നിവ നല്‍കിയിരിക്കുന്നു. വില 2499 യൂറോ. മേറ്റപാഡ് പ്രോ 5ജി, വൈ-ഫൈ6 റൂട്ടര്‍, മേറ്റ്ബുക്ക് സീരീസ് ലാപ്പ്‌ടോപ്പുകള്‍ എന്നിവയും വാവേ പുറത്തിറക്കി.

Comments

comments

Categories: Tech