റോക്കറ്റിലേറി സ്വര്‍ണവില

റോക്കറ്റിലേറി സ്വര്‍ണവില

പവന് 32,000

മുംബൈ: സ്വര്‍ണവില തുടര്‍ച്ചയായ നാലാം ദിനവും ഉയരത്തിലേക്ക്. ഇന്നലെ പവന് 520 രൂപ വര്‍ധിച്ച് 32,000 രൂപയെന്ന സര്‍വകാല റെക്കോഡിലെത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4,000 രൂപയാണ് വില. ശനിയാഴ്ച 200 രൂപയും വെള്ളിയാഴ്ച 400 രൂപയുമാണ് വില ഉയര്‍ന്നിരുന്നത്.

ദേശീയ വിപണിയില്‍ ഒരു തോല സ്വര്‍ണത്തിന് (10 ഗ്രാം) 43,036 രൂപയാണ് വില. ഇതു സര്‍വകാല റെക്കോഡാണ്. ആഗോള സ്‌പോട്ട് ഗോള്‍ഡ് വില 2% ഉയര്‍ന്ന് ഔണ്‍സിന് 1,678.58 ഡോളറായി. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം ഇടിഞ്ഞ് 71.89 ആയതും ചൈനയിലെ കൊറോണ വൈറസ് മൂലം ആഗോള സാമ്പത്തിക രംഗം മാന്ദ്യത്തിലേക്ക് നീങ്ങുമോയെന്ന ആശങ്കയുമാണ് വില ഉയരാന്‍ കാരണം. സുരക്ഷിത നിക്ഷേപമായാണ് സ്വര്‍ണ്ണത്തെ കാണുന്നത്.

Categories: FK News
Tags: gold price