രുപീക്കില്‍ നിക്ഷേപമിറക്കി ബിന്നി ബെന്‍സാല്‍

രുപീക്കില്‍ നിക്ഷേപമിറക്കി ബിന്നി ബെന്‍സാല്‍

സ്വര്‍ണ പണയത്തിന്‍മേല്‍ ഓണ്‍ലൈന്‍ വായ്പ നല്‍കുന്ന രുപീക് ഫിന്‍ടെക് പ്രൈവറ്റ് ലിമിറ്റഡില്‍ ഫ്‌ളിപ്പ്കാര്‍ട്ട് സഹസ്ഥാപകനായ ബിന്നി ബെന്‍സാല്‍ നിക്ഷേപമിറക്കി. ജിജിവി കാപ്പിറ്റല്‍, ടാഗ്ലിന്‍ വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ്, കൊറിയയിലെ കെബി ഇന്‍വെസ്റ്റ്‌മെന്റ്‌സ് ബിന്നിബെന്‍സാലിന്റെ ബിടിബി വെഞ്ച്വേഴ്‌സ് എന്നിവരില്‍ നിന്നായി 60 മില്യണ്‍ ഡോളറാണ് രൂപീക് സമാഹരിച്ചത്.

പുതിയ നിക്ഷേപത്തോടെ ബെംഗളുരു ആസ്ഥാമനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പിന്റെ മൂല്യം 300 മില്യണ്‍ ഡോളറായി ഉയര്‍ന്നതായി കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കി. രാജ്യത്ത് പത്ത് നഗരങ്ങളില്‍ രൂപീക്കിന് സാന്നിധ്യമുണ്ട്. സിലിക്കണ്‍വാലി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെക്കോയ കാപ്പിറ്റല്‍, അക്‌സല്‍ എന്നിവരുടെ പിന്തുണയോടെ 2016ലാണ് രുപീക്ക് സ്വര്‍ണപ്പണയ വായ്പയ്ക്ക് തുടക്കമിട്ടത്.

Comments

comments

Categories: FK News