വിശകലന റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കണം

വിശകലന റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കണം

ന്യൂഡെല്‍ഹി: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ക്രമീകരിച്ച മൊത്തം വരുമാനം (എജിആര്‍) സംബന്ധിച്ച സ്വയം വിലയിരുത്തല്‍ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കുന്നതിന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് (ഡിഒടി) ടെലികോം കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി. എജിആര്‍ കണക്കാക്കുന്നതിന് ടെലികോം സേവനങ്ങളില്‍ നിന്നുള്ള വരുമാനം മാത്രമല്ല മറ്റുവരുമാനങ്ങളും കണക്കു കൂട്ടണമെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.

എജിആര്‍ വിഹിതമായി വന്‍ തുക മുന്‍ വര്‍ഷങ്ങളിലെ കുടിശ്ശികയായി നിശ്ചിത കാലയളവിനുള്ളില്‍ ഭാരതി എയര്‍ടെലും വോഡഫോണ്‍ ഐഡിയയും നല്‍കേണ്ടതുണ്ട്
ടാറ്റ ടെലിസര്‍വീസസിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. 2,197 കോടി രൂപയുടെ പേമെന്റ് നടത്തിയ ടാറ്റ ടെലി സര്‍വീസ് എജിആര്‍ കുടിശ്ശിക പൂര്‍ണ്ണവും തീര്‍ത്തുവെന്നാണ് സ്വയം വിലയിരുത്തലിന്റെ രേഖകള്‍ സമര്‍പ്പിച്ച് വാദിച്ചിട്ടുള്ളത്. എന്നാല്‍ 14,819 കോടി രൂപ കുടിശികയുണ്ടെന്നാണ് ഡിഒടിയുടെ വാദം.

ഇതുവരെ 53,000 കോടി രൂപയുടെ കുടിശ്ശികയില്‍ വോഡഫോണ്‍ ഐഡിയ 3,500 കോടി രൂപയും 35,500 കോടി രൂപ കുടിശ്ശികയില്‍ എയര്‍ടെല്‍ 10,000 കോടി രൂപയും നല്‍കി. സ്വയം വിലയിരുത്തല്‍ പ്രക്രിയയിലാണെന്നാണ് രണ്ട് കമ്പനികളും പ്രഖ്യാപിച്ചിട്ടുള്ളത്.

Comments

comments

Categories: FK News