3000 തൊഴില്‍ വെട്ടിക്കുറച്ച് എക്‌സ്പീഡിയ

3000 തൊഴില്‍ വെട്ടിക്കുറച്ച് എക്‌സ്പീഡിയ

ചെലവ് ചുരുക്കല്‍ ലക്ഷ്യമിട്ട് പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ എക്‌സ്പീഡിയ മൂവായിരത്തോളം തൊഴില്‍ വെട്ടിക്കുറയ്ക്കുന്നു. കമ്പനിയുടെ സീറ്റീല്‍ ആസ്ഥാനമായ ഓഫീസില്‍ 500 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് കമ്പനി വക്താവ് അറിയിച്ചു. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി ഏതാനും പദ്ധതികളും പ്രവര്‍ത്തനങ്ങളും നിര്‍ത്തലാക്കാനും വെണ്ടര്‍മാരെയും കോണ്‍ട്രാക്റ്റര്‍മാരെയും വെട്ടിച്ചുരുക്കാനും നീക്കമുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ ബിസിനസില്‍ മികച്ച പ്രകടനം കമ്പനിക്ക് കാഴ്ചവെക്കാനായില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. എക്‌സ്പീഡിയ ചെയര്‍മാന്‍ ബാരി ഡില്ലര്‍ ഈ മാസമാദ്യം തൊഴില്‍ വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് സൂചന നല്‍കിയിരുന്നു. ഈ വര്‍ഷം 300 മില്യണ്‍ ഡോളര്‍ മുതല്‍ 500 മില്യണ്‍ ഡോളര്‍ വരെ ചെലവ് വെട്ടിക്കുറയ്ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

Comments

comments

Categories: FK News
Tags: expedia

Related Articles