ഇന്ത്യന്‍ ഇവി നിര നാലിരട്ടിയാക്കാന്‍ ലക്ഷ്യമിട്ട് യുബര്‍

ഇന്ത്യന്‍ ഇവി നിര നാലിരട്ടിയാക്കാന്‍ ലക്ഷ്യമിട്ട് യുബര്‍
  • രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ യുബറിന്റെ മുഴുവന്‍ വാഹനങ്ങളും വൈദ്യുതീകരിക്കും
  • ഈ വര്‍ഷം അവസാനത്തോടെ ഇവി വാഹനങ്ങളുടെ എണ്ണം 1500 ആക്കും
  • ഓട്ടോ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളുമായി പങ്കാളിത്തം

കാബ് സേവന ദാതാക്കളായ യുബറിന്റെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന നിര നാലിരട്ടിയാക്കി മാറ്റാന്‍ പദ്ധതിയിടുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ നിരത്തിലെ യുബറിന്റെ മുഴുവന്‍ വാഹനങ്ങളും വൈദ്യുതീകരിക്കാനാണ് നീക്കം.

നിലവില്‍ യുബറിന് 350 ഇവികളാണുള്ളത്. ഇത് ഈ വര്‍ഷം അവസാനത്തോടുകൂടി 1500 ആക്കി വിപുലീകരിക്കാനാണ് പദ്ധതി. അടുത്ത പത്ത് വര്‍ഷത്തോളം ഇന്ത്യയെ മികച്ച വിപണിയായ കാണുന്ന കമ്പനി ഓട്ടോ മേഖലയിലെ വിവിധ സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിച്ച് പുതിയ ഉല്‍പ്പന്നങ്ങള്‍, പ്രത്യേകിച്ചും ഇലക്ട്രിക് ഗതാഗത മേഖലയ്ക്ക് ആവശ്യമായവ പുറത്തിറത്തിറക്കാന്‍ ലക്ഷ്യമിടുന്നതായി യുബര്‍ ഇന്ത്യ ദക്ഷിണേഷ്യ പ്രസിഡന്റ് പ്രദീപ് പരമേശ്വരന്‍ പറഞ്ഞു. രാജ്യത്തെ ഒഇഎമ്മുകള്‍ വളരെ ശക്തമാണ്. അതിനാല്‍ ഒഇഎമ്മുകള്‍, സാമ്പത്തിക വിദഗ്ധര്‍, സാങ്കേതിക സേവന വിതരണക്കാര്‍ എന്നിവരുമായി പങ്കാളിത്തം സ്ഥാപിച്ച് യാത്രാ സേവനത്തില്‍ സുരക്ഷ ഒരുക്കുന്നതിനൊപ്പം മികച്ച സാങ്കേതികവിദ്യയും വിപണിയും തയാറാക്കാനാണ് കമ്പനിയുടെ പദ്ധതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവി നിരയില്‍ ഇരു ചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും വാണിജ്യപരമായി പ്രാവര്‍ത്തികമാക്കാനായി, ഫോര്‍ വീലറുകളിലാണ് ഇനി കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക.

ചണ്ഡിഗഢില്‍ കമ്പനി ഇലക്ട്രിക് ഓട്ടോകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കി. സണ്‍ മൊബിലിറ്റിയുമായി സഹകരിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം. ഉപഭോക്താക്കള്‍ക്ക് സൈക്കിള്‍ വാടകയ്ക്ക് നല്‍ക്കുന്നതിനായി ഇ-സൈക്കിള്‍ ഷെയറിംഗ് ആപ്പ് യുലുവുമായും യുബര്‍ ധാരണയിലെത്തിയിട്ടുണ്ട്. ബെംഗളുരുവിലാണ് ഈ സേവനം തുടങ്ങിയിരിക്കുന്നത്. ഹൈദരാബാദില്‍ ഇവി പുറത്തിറക്കാന്‍ മഹീന്ദ്ര ഗ്രൂപ്പുമായും യുബര്‍ ധാരണയിലെത്തി. യുബറിന്റെ എതിരാളികളായ ഒല ഇലക്ട്രിക്, ഗുരുഗ്രാം, ബെംഗളുരു, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിച്ചു കഴിഞ്ഞു. 2018ല്‍ വര്‍ഷത്തില്‍ 11 ദശലക്ഷം യാത്രകള്‍ നടത്തിയിരുന്നു യുബറിന്റെ നിലവിലെ യാത്രകളുടെ എണ്ണം വര്‍ഷത്തില്‍ 14 ദശലക്ഷമായി ഉയരന്നിരിക്കുന്നു.

Comments

comments

Categories: FK News
Tags: Indian EV, Uber