ട്രംപിനെ വരവേല്‍ക്കാന്‍ പ്രത്യേക രൂപകല്‍പ്പന ചെയ്ത പട്ടം

ട്രംപിനെ വരവേല്‍ക്കാന്‍ പ്രത്യേക രൂപകല്‍പ്പന ചെയ്ത പട്ടം

അമൃത്‌സര്‍ (പഞ്ചാബ്): ദ്വിദന സന്ദര്‍ശനത്തിന് ഇന്ന് ഇന്ത്യയിലെത്തുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വരവേല്‍ക്കാന്‍ അമൃത്‌സറിലെ പട്ടം നിര്‍മാതാവായ ജഗ്‌മോഹന്‍ കനോജിയ പ്രത്യേകമായി പട്ടം രൂപകല്‍പ്പന ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ട്രംപിന്റെയും ചിത്രങ്ങളുള്ള പട്ടത്തില്‍ സ്വാഗതമോതുന്ന സന്ദേശങ്ങളും എഴുതി ചേര്‍ത്തിട്ടുണ്ട്. 2, 1.5 അടി വലുപ്പത്തിലുള്ള ബഹുവര്‍ണങ്ങളിലുള്ളവയാണു പട്ടങ്ങള്‍.

ചില പട്ടങ്ങളില്‍ കനോജിയ നമസ്‌തേ ട്രംപ് എന്നും എഴുതിയിട്ടുണ്ട്. ഈ പട്ടങ്ങള്‍ കൊണ്ട് ട്രംപിനെ സ്വാഗതം ചെയ്യാന്‍ ആഗ്രഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുമെന്നും കനോജിയ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ന് അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ (സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം) നമസ്‌തേ ട്രംപ് എന്ന പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 36 മണിക്കൂറാണ് ട്രംപ് ഇന്ത്യയില്‍ സമയം ചെലവഴിക്കുക. ട്രംപിനൊപ്പം ഭാര്യ മെലാനിയയും, മന്ത്രതല സംഘങ്ങളും ഇന്ത്യയിലെത്തുന്നുണ്ട്. സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ട്രംപ് റോഡ് ഷോയില്‍ പങ്കെടുക്കും. തുടര്‍ന്നു മൊട്ടേര സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ സംസാരിക്കുകയും ചെയ്യും. ഇന്നു വൈകുന്നേരം ആഗ്രയില്‍ താജ്മഹലില്‍ ട്രംപും ഭാര്യ മെലാനിയയും സന്ദര്‍ശനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. പ്രസിഡന്റ് എന്ന നിലയില്‍ ട്രംപിന്റെ ആദ്യ സന്ദര്‍ശനമാണിത്.

Comments

comments

Categories: FK News
Tags: Kite, Trump

Related Articles