ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് അവസരമൊരുക്കി കൊച്ചിയില്‍ ടാറ്റ ടെലി ബിസിനസ് സര്‍വീസ്

ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് അവസരമൊരുക്കി കൊച്ചിയില്‍ ടാറ്റ ടെലി ബിസിനസ് സര്‍വീസ്

കൊച്ചി: ടാറ്റ ടെലി ബിസിനസ് സര്‍വീസസ് (ടിടിബിഎസ്) തങ്ങളുടെ ഫ്ളാഗ്ഷിപ്പ് കസ്റ്റമര്‍ പരിപാടിയായ ‘ഡൂ ബിഗ് ഫോറത്തില്‍’ സാങ്കേതികവിദ്യ പരിഹാര മാര്‍ഗങ്ങളുടെ നിര അവതരിപ്പിച്ചു. വന്‍തോതില്‍ സാങ്കേതിക തടസം നേരിടുന്ന സാഹചര്യത്തില്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പരമാവധി കാര്യക്ഷമത കൈവരിക്കേണ്ടത് ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഏറ്റവും അത്യാവശ്യമാണെന്ന് എസ്എംഇ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് കാളിദാസ് കെഎസ് പറഞ്ഞു.

പുരസ്‌കാരം നേടിയിട്ടുള്ള ബിസിനസ് സ്ഥാപനങ്ങള്‍ക്ക് മിതമായ നിരക്കില്‍ വോയ്സ്, ഡേറ്റ, നെറ്റ്‌വര്‍ക്ക് സ്റ്റോറേജ്, ആപ്പുകള്‍ എന്നിവ ലഭ്യമാക്കുന്ന സിംഗിള്‍ ബോക്സ് പരിഹാരമാര്‍ഗമായ സ്മാര്‍ട്ട് ഓഫീസ് ഒരു ഉദാഹരണമാണ്. കണക്ടിവിറ്റിയും ഏകീകൃത ആശയവിനിമയ ഉപകരണങ്ങളും സജ്ജമാക്കേണ്ടതിനെക്കുറിച്ച് ആശങ്കയില്ലാതെ പ്രവര്‍ത്തിക്കാന്‍ വളര്‍ന്നു വരുന്ന എസ്എംഇകള്‍ക്കും സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും ഒരു അനുഗ്രഹമാണ് സ്മാര്‍ട്ട്ഓഫീസ്. വോയ്സ്, ഡേറ്റ, വീഡിയോ എന്നിവയ്ക്കൊപ്പം ക്ലൗഡ് സേവനങ്ങള്‍ കൂടി ലഭ്യമാകുന്ന ഐപി അധിഷ്ഠിത സംയോജിത ആശയവിനിമയ സംവിധാനം സജ്ജമാക്കുന്ന ഹാര്‍ഡ്വെയറിന്റെ സമ്പൂര്‍ണ്ണ ശേഖരമാണ് നല്‍കുന്നത്. ഇതിനായി പ്രത്യേക നിരക്ക് ഈടാക്കുന്നതല്ല. ഈ ബോക്സ് വഴിയുള്ള സേവനങ്ങള്‍ക്ക് മാത്രമാണ് നിരക്ക് ഈടാക്കുന്നത്. ഉപയോഗത്തിനനുസരിച്ച് പണം നല്‍കുന്ന മിതമായ നിരക്കില്‍ ലഭ്യമാകുന്ന വിശ്വസ്തവും അനായാസം വിന്യസിക്കാവുന്നതുമായ ഈ സേവനം എസ്എംഇകള്‍ക്കും സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും ഒരുപോലെ സഹായകരമാണെന്നും കാളിദാസ് കൂട്ടിച്ചേര്‍ത്തു. ഉപഭോക്താക്കളിലേക്ക് വേഗത്തില്‍ എത്താനും മികച്ച രീതിയില്‍ സേവനം നല്‍കാനും ഓഫീസുകള്‍, പങ്കാളികള്‍ അടക്കമുള്ള വലിയ സമൂഹവുമായി പരസ്പരം സഹകരിക്കാനും സേവനത്തിന് അനുകൂലമായ രീതിയില്‍ പ്രവര്‍ത്തിക്കാനും കൂടുതല്‍ കാര്യക്ഷമതയോടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാനും സാങ്കേതികവിദ്യ അവസരമൊരുക്കുന്നു.

Comments

comments

Categories: FK News