ഷഹീന്‍ ബാഗ്: മധ്യസ്ഥര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഷഹീന്‍ ബാഗ്: മധ്യസ്ഥര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡെല്‍ഹി: ഡെല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭകരുമായി ചര്‍ച്ച നടത്തിയതിന് ശേഷം സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥരായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ, സാധന രാമചന്ദ്രന്‍ എന്നിവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച്, റിപ്പോര്‍ട്ട് പരിശോധിക്കും.ഇക്കാര്യത്തില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കോടതി കേസ് ബുധനാഴ്ചത്തേക്ക് മാറ്റി.

ഡെല്‍ഹിയെയും നോയിഡയെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന റോഡ് പ്രതിഷേധക്കാര്‍ തടഞ്ഞതിനാല്‍ ഡെല്‍ഹിയില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ അമിത് സാഹ്നി, ബിജെപി നേതാവ് നന്ദ കിഷോര്‍ ഗാര്‍ഗ് എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയെത്തുടര്‍ന്ന്് കോടതി മധ്യസ്ഥരെ പ്രതിഷേധക്കാരോട് സംസാരിക്കുന്നതിനായി നിയോഗിക്കുകയായിരുന്നു.

Comments

comments

Categories: FK News
Tags: shaheen bagh

Related Articles