റിയല്‍മി സ്മാര്‍ട്ട് ടിവി ഏപ്രിലില്‍ എത്തും

റിയല്‍മി സ്മാര്‍ട്ട് ടിവി ഏപ്രിലില്‍ എത്തും

രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ റിയല്‍മി അടുത്ത ഏപ്രില്‍ മാസത്തോടുകൂടി സ്മാര്‍ട്ട് ടിവി പുറത്തിറക്കും. കമ്പനിയുടെ പോര്‍ട്ട്‌ഫോളിയോ വികസനവുമായി ബന്ധപ്പെട്ടാണ് ടെലിവിഷന്‍ സെഗ്മെന്റിലേക്ക് പ്രവേശിക്കുന്നതെന്നും അധികം വൈകാതെ സ്മാര്‍ട്ട് വാച്ച്, സ്പീക്കര്‍ എന്നിവയിലേക്കു കൂടി കടക്കുമെന്നും റിയല്‍മി ഇന്ത്യ സിഇഒ മാധവ് സേത്ത് പറഞ്ഞു.

കമ്പനിയുടെ പുതിയ പ്രവേശനം മേഖലയില്‍ മത്സരം കൂടുതല്‍ കടുക്കാന്‍ കാരണമാക്കും. ടെലിവിഷന്‍ നിരയില്‍ ഷഓമി രാജ്യത്ത് മികച്ച വിപണി തന്ത്രങ്ങള്‍ പയറ്റുണ്ട്. രാജ്യത്ത് സ്മാര്‍ട്ട് ടിവി മേഖലയ്ക്ക് അതിവേഗ വളര്‍ച്ചയാണുള്ളത്. ഈ വര്‍ഷം പുതിയ വിഭാഗങ്ങളില്‍ 3000 കോടി രൂപയുടെ വില്‍പ്പന പ്രതീക്ഷിക്കുന്ന കമ്പനി 30ഓളം ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനും പദ്ധതിയിടുന്നു. ഈ നിരയില്‍ വരുമാനം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. 2019ല്‍ 15 ദശലക്ഷം സ്മാര്‍ട്ട്‌ഫോണ്‍ വിറ്റഴിച്ച് 14700 കോടി രൂപ വരുമാനം കമ്പനി നടപ്പുവര്‍ഷ വില്‍പ്പന 30 ദശലക്ഷമാക്കി ഉയര്‍ത്തുമെന്നും സേത്ത് കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Tech