ബീ& ചെറിയെ സ്വന്തമാക്കി പെപ്‌സിക്കോ

ബീ& ചെറിയെ സ്വന്തമാക്കി പെപ്‌സിക്കോ

ചൈനീസ് സ്‌നാക്‌സ് ബ്രാന്‍ഡായ ബീ& ചെറിയെ പെപ്‌സിക്കോ സ്വന്തമാക്കി. പ്രാദേശിക ജുജുബെ നിര്‍മാതാക്കളായ ഹാവോക്‌സിയാഗ്നി ഹെല്‍ത്ത് ഫുഡ് കമ്പനി ലിമിറ്റഡില്‍ നിന്നും 705 ദശലക്ഷം ഡോളര്‍ നല്‍കിയാണ് ബീ & ചെറിയെ പെപ്‌സി വാങ്ങിയത്.

സ്‌നാക്‌സ്, ഉണങ്ങിയ പഴവര്‍ഗങ്ങള്‍, പരിപ്പ് തുടങ്ങിയവ ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെ കൂടുതലായി വിറ്റഴിക്കുന്ന കമ്പനിയെ സ്വന്തമാക്കിയതോടെ ചൈനയിലെ മുന്‍നിര ഉപഭോക്തൃ കേന്ദ്രീകൃത പ്ലാറ്റ്‌ഫോമിലേക്കാണ് പെപ്‌സിക്കോ പ്രവേശിച്ചിരിക്കുന്നത്. ഇ-കോമേഴ്‌സ് രംഗത്ത് പ്രമുഖ ബ്രാന്‍ഡിനൊപ്പമുള്ള യാത്ര മേഖലയില്‍ കൂടുതല്‍ വളര്‍ച്ച നേടാന്‍ സഹായകമാകുമെന്ന് പെപ്‌സിക്കോ ഗ്രേറ്റര്‍ ചൈന സിഇഒ രാം കൃഷ്ണന്‍ പറഞ്ഞു. ചൈനയിലെ മുന്‍നിര സ്‌നാക്‌സ് ഓണ്‍ലൈന്‍ സ്‌നാക്‌സ് കമ്പനിയായ ബീ8 ചെറി കഴിഞ്ഞ വര്‍ഷം 711.7 ദശലക്ഷം ഡോളര്‍ വരുമാനം നേടിയിരുന്നു.

Comments

comments

Categories: FK News
Tags: PepsiCo