രണ്ട് വര്‍ഷത്തിന് ശേഷം പേടിഎം ലാഭകരമാകും: വിജയ് ശേഖര്‍ ശര്‍മ

രണ്ട് വര്‍ഷത്തിന് ശേഷം പേടിഎം ലാഭകരമാകും: വിജയ് ശേഖര്‍ ശര്‍മ
  • വളര്‍ച്ചയുടെ പടവുകള്‍ കയറിയത് നോട്ടസാധുവാക്കലിനു ശേഷം
  • പേടിഎം ഫസ്റ്റ്‌ഗെയിംസ്, പേടിഎം മാള്‍ എന്നിവ ലാഭത്തിനരികെ
  • ഉപഭോകതൃ കേന്ദ്രീകൃത ഫീച്ചറുകളില്‍ കൂടുതല്‍ ശ്രദ്ധ
  • ധനകാര്യ സേവന വികസനത്തിനായി മൂന്ന് വര്‍ഷത്തിനുള്ളില്‍ 1000 കോടി നിക്ഷേപിക്കും
  • 12- 18 മാസങ്ങള്‍ക്കുള്ളില്‍ പത്ത് ദശലക്ഷം കച്ചവടക്കാരെ പ്ലാറ്റ്‌ഫോമില്‍ കൂട്ടിച്ചേര്‍ക്കും

ന്യൂഡെല്‍ഹി: ഉപഭോക്തൃ അടിത്തറ ശക്തമാക്കാന്‍ ലക്ഷ്യമിടുന്നതിനൊപ്പം ധനകാര്യ സേവനങ്ങള്‍ അടുത്ത വളര്‍ച്ചാ ഘട്ടമായി കണക്കിലെടുത്ത് സേവനങ്ങള്‍ വിപുലീകരിക്കുന്നതിനാല്‍ രണ്ട് വര്‍ഷത്തിന് ശേഷം കമ്പനി ലാഭകരമാകുമെന്ന് പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖര്‍ ശര്‍മ. 2016 ല്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടസാധുവാക്കലിനു ശേഷം വളര്‍ച്ചയുടെ പടവുകള്‍ കയറിയ നോയ്ഡ് ആസ്ഥാനമാക്കിയ കമ്പനി, ധനകാര്യ സേവനങ്ങള്‍, കോമേഴ്‌സ്, പേമെന്റ്‌സ് എന്നീ മൂന്ന് മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു വരികയാണ്.

പേടിഎമ്മിന്റെ വളര്‍ച്ച പ്രധാനമായും മൂന്ന് ഘട്ടങ്ങളായാണെന്ന് വിജയ് ശേഖര്‍ ശര്‍മ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ആദ്യ മൂന്ന് വര്‍ഷം വിപണിക്ക് അനുയോജ്യമായ ശരിയായ ഉല്‍പ്പന്ന കണ്ടെത്തുന്നതിലായിരുന്നു ശ്രദ്ധ. അടുത്ത ഘട്ടം ബിസിനസിലൂടെ പണം നേടി വരുമാനം കണ്ടെത്തുന്നതായി. അവസാന ഘട്ടം ലാഭകരമാകുന്ന ഘട്ടമാണ്. നിലവില്‍ പേടിഎം രണ്ടാമത്തെ ഘട്ടത്തിലാണ്, അതിനാല്‍ അടുത്ത രണ്ടു വര്‍ഷത്തിനു ശേഷം കമ്പനി ലാഭകരമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2015ല്‍ ക്യൂആര്‍ കോഡുകള്‍ വിന്യസിച്ച പേടിഎം 2018-19 കാലയളവില്‍ വിപണിക്ക് അനുയോജ്യമായ ഉല്‍പ്പന്നം പുറത്തിറക്കുന്നതില്‍ പൂര്‍ണത കൈവരിച്ചു. 2019-20 കളില്‍ വരുമാനം കണ്ടത്തുകയാണിപ്പോള്‍. ”നിലവില്‍ മികച്ച വിപണി വിഹിതമുള്ള കമ്പനി വിപണി കൈവിടാതെ അടുത്ത പാദത്തില്‍ ലാഭകരമാകാനാണ് നീക്കം. കഴിഞ്ഞ 12 മാസങ്ങളായി ചെലവുകള്‍ പരമാവധി കുറയ്ക്കാനും പേടിഎം പേമന്റ് ബാങ്ക്,കോമേഴ്‌സ്, ക്ലൗഡി തുടങ്ങിയ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ ലാഭകരമാക്കാനും സാധിച്ചു. എന്നാല്‍ പേടിഎം ഫസ്റ്റ്‌ഗെയിംസ്, പേടിഎം മാള്‍ എന്നിവ ലാഭത്തിന് തൊട്ടടുത്തെത്തി നില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗൂഗിള്‍പേ, ഫഌപ്പ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോണ്‍പേ മറ്റ് ഡിജിറ്റല്‍ പേമന്റ് സംവിധാവനങ്ങള്‍ എന്നിവയ്ക്ക പേടിഎം മികച്ച വെല്ലുവിളി ഉയര്‍ത്തി വരികയാണ്. കഴിഞ്ഞ വര്‍ഷം യുഎസ് ആസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ടി റോവ് പ്രൈസ്, നിലവിലെ നിക്ഷേപകരായ സോഫ്റ്റ്ബാങ്ക്, അലിബാബ എന്നിവരില്‍ നിന്നായി ഒരു ബില്യണ്‍ ഡോളര്‍ (7000 കോടി രൂപയ്ക്ക് മുകളില്‍)തുക സമാഹരിച്ചിരുന്നു.

പേടിഎമ്മിന്റെ ധനകാര്യ സേവനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 1000 കോടി രൂപ നിക്ഷേപിക്കാനാണ് നീക്കം. അവസാന റൗണ്ട് നിക്ഷേപത്തോടെ കമ്പനിയുടെ മൂല്യം 16 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഓഫ്‌ലൈന്‍ കച്ചവടക്കാരുടെ എണ്ണം കൂട്ടുന്നതിലാണ് കമ്പനി കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്. ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ കച്ചവടക്കാരെ പ്രോല്‍സാഹിക്കുന്നതിനൊപ്പം സാങ്കേതികവിദ്യാ വികസത്തിനും നിക്ഷേപത്തുക വിനിയോഗിക്കാനാണ് നീക്കമെന്നും വിജയ് ശേഖര്‍ ശര്‍മ പറഞ്ഞു.

അടുത്ത 12 മുതല്‍ 18 മാസങ്ങള്‍ക്കുള്ളില്‍ പത്ത് ദശലക്ഷം കച്ചവടക്കാരെ പ്ലാറ്റ്‌ഫോമില്‍ കൂട്ടിച്ചേര്‍ക്കാന്‍ ലക്ഷ്യമിടുന്നതായി ഈ മാസമാദ്യം കമ്പനി വ്യക്തമാക്കിയിച്ചു. പേമന്റ് പ്ലാറ്റ്‌ഫോമില്‍ പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത് ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കാനാണ് നീക്കം. ഓള്‍- ഇന്‍-വണ്‍ പേമന്റ് ഗേറ്റ്‌വേ, ബിസിനസ് സൊലൂഷനുകള്‍, ആന്‍ഡ്രോയ്ഡ് അടിസ്ഥിത വില്‍പ്പന(പിഒഎസ്) മെഷീന്‍ തുടങ്ങിയ പുതിയ ഫീച്ചറുകള്‍ പുറത്തിറക്കിയ കമ്പനിക്ക് സംഘടിത, അസംഘടിത മേഖലകഎളിലായി നിലവില്‍ 16 ദശലക്ഷത്തിലധികം കച്ചവടക്കാരുടെ പിന്തുണയുണ്ട്.

Comments

comments

Categories: FK News