ഇന്ത്യയിലെ ബി2ബി സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ മൈക്രോസോഫ്റ്റ് പദ്ധതി

ഇന്ത്യയിലെ ബി2ബി സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ മൈക്രോസോഫ്റ്റ് പദ്ധതി

മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് 100X100X100 പ്രോഗ്രാം പ്രഖ്യാപിച്ചത്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ സോഫ്റ്റ്‌വെയര്‍ ആസ് എ സര്‍വീസ് (സാസ്) മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 100 ബിസിനസ് ടു ബിസിനസ് (ബി 2 ബി) സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള വിവിധ എന്റര്‍പ്രൈസ്-റെഡി സൊലൂഷനുകളെ പിന്തുണയ്ക്കുന്നതിനായി 100 കമ്പനികളില്‍ നിന്നു 1 ലക്ഷം ഡോളര്‍ വീതം എത്തിക്കുന്നതിനായുള്ള പദ്ധതി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. 18 മാസത്തില്‍ ഈ നിക്ഷേപങ്ങള്‍ സാധ്യമാക്കുന്നതിനാണ് ശ്രമിക്കുന്നത്. ‘100X100X100’ പ്രോഗ്രാം എന്ന് വിളിക്കപ്പെടുന്ന ഈ സംരംഭത്തില്‍ ഇതിനകം 50 ലധികം സ്റ്റാര്‍ട്ടപ്പുകളുടെ പങ്കാളിത്തമുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ബി 2 ബി സാസ് സ്റ്റാര്‍ട്ടപ്പ് പരിതസ്ഥികളിലൊന്നാണ് ഇന്ത്യയെന്നും ഇത് അതിവേഗം വളരുകയാണെന്നും മൈക്രോസോഫ്റ്റ് വിലയിരുത്തുന്നു. ‘ഈ പദ്ധതി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അതിശയകരമായ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കൂടുതല്‍ വളര്‍ച്ചയ്ക്കും സഹായിക്കും. എന്റര്‍പ്രൈസ്‌ഗ്രേഡ് സൊലൂഷനുകള്‍ എളുപ്പത്തില്‍ സ്വീകരിക്കുന്നതിലൂടെ ബിസിനസുകള്‍ക്ക് ഇപ്പോള്‍ അവരുടെ ഡിജിറ്റല്‍ യാത്രകളുടെ വേഗം കൂട്ടാന്‍ കഴിയും. ഈ പങ്കാളിത്തത്തിന്റെ ഫലങ്ങള്‍ അറിയുന്നതിന് അതിയായ ആവേശമുണ്ട്,’ മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡന്റ് അനന്ത് മഹേശ്വരി പറഞ്ഞു.

മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല തിങ്കളാഴ്ച മുതല്‍ മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം ആരംഭിച്ചതിന്റെ ഭാഗമായാണ് പദ്ധതി പ്രഖ്യാപിച്ചത്. ‘മൈക്രോസോഫ്റ്റ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്‌സ്’ എന്ന ഉദ്യമത്തിന് കീഴിലാണ് 100X100X100′ പ്രോഗ്രാം പ്രഖ്യാപിച്ചത്.

അതിവേഗം വളരുന്ന ഇന്ത്യന്‍ ബി 2 ബി സാസ് സ്റ്റാര്‍ട്ടപ്പ് വിഭാഗത്തിന് അവരുടെ വരുമാനവും ഉപഭോക്തൃ അടിത്തറയും വര്‍ധിപ്പിച്ച് ലാഭകരമായ ആഭ്യന്തര വിപണി സൃഷ്ടിക്കാനും ഇത് ലക്ഷ്യമിടുന്നു. ദ ഇന്‍ഡസ് എഎന്റര്‍പ്രണേര്‍സ് (ടൈ) ഡെല്‍ഹി, മുംബൈ ചാപ്റ്ററുകള്‍ ഉള്‍പ്പെടെയുള്ള വ്യാവസായിക സംഘടനകളുടെയും വിവിധ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥകളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.

മൈക്രോസോഫ്റ്റ് അസൂര്‍ മാര്‍ക്കറ്റ് പ്ലേസ്, എന്റര്‍പ്രൈസ് സെയില്‍സ് ടീം, അതിവേഗം വളരുന്ന പങ്കാളിത്ത സംവിധാനം എന്നിയില്‍ നിന്നെല്ലാം നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിന് പ്രാരംഭ ഘട്ടത്തിലുള്ള ബി 2 ബി സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്ന മൈക്രോസോഫ്റ്റിന്റെ ഉദ്യമമാണ് ‘ മൈക്രോസോഫ്റ്റ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്‌സ്’. മൈക്രോസോഫ്റ്റിന്റെ വിവിധ വ്യാവസായിക, ഉപഭോക്തൃ സംവാദ ചടങ്ങുകളില്‍ പങ്കെടുത്ത് പുതിയ അവസരങ്ങള്‍ തേടാനും ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം ലഭിക്കുന്നു.

Comments

comments

Categories: FK News