മാര്‍ച്ച് 1 മുതല്‍ ലോട്ടറികള്‍ക്ക് 28 % ജിഎസ്ടി

മാര്‍ച്ച് 1 മുതല്‍ ലോട്ടറികള്‍ക്ക് 28 % ജിഎസ്ടി

ന്യൂഡെല്‍ഹി: സര്‍ക്കാരുകള്‍ നടത്തുന്നതും അംഗീകൃതവുമായ ലോട്ടറികള്‍ക്ക് മാര്‍ച്ച് 1 മുതല്‍ 28 ശതമാനം ചരക്ക് സേവന നികുതി (ജിഎസ്ടി) ഈടാക്കും. ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തിലുള്ള ജിഎസ്ടി കൗണ്‍സില്‍ കഴിഞ്ഞ ഡിസംബറില്‍ ലോട്ടറികളുടെ നിരക്ക് വര്‍ധിപ്പിക്കാനും എല്ലാ വിഭാഗം ലോട്ടറികള്‍ക്കുമായി ഒരൊറ്റ നികുതി നിരക്ക് നടപ്പാക്കാനും തീരുമാനിച്ചിരുന്നു.

റവന്യൂ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ലോട്ടറികള്‍ വിതരണം ചെയ്യുന്നതിനുള്ള ജിഎസ്ടി നിരക്ക് 14 ശതമാനമായി ഭേദഗതി ചെയ്തിട്ടുണ്ട് സമാനമായ ശതമാനം നികുതി സംസ്ഥാനങ്ങളും ഈടാക്കുമെന്നും തല്‍ഫലമായി, ലോട്ടറികളുടെ മൊത്തം ജിഎസ്ടി 28 ശതമാനമായി ഉയരുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. നിലവില്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏജന്‍സികള്‍ നടത്തുന്ന ലോട്ടറികള്‍ക്ക് 12 ശതമാനം ജിഎസ്ടി ഈടാക്കുന്നത്. അതേസമയം സര്‍ക്കാര്‍ അംഗീകൃത ലോട്ടറികള്‍ക്ക് 28 ശതമാനം നികുതി ഈടാക്കുന്നു. ലോട്ടറി വ്യവസായത്തിന് ഏകീകൃത നികുതി നിരക്ക് ഏര്‍പ്പെടുത്തണമെന്ന് ഈ മേഖലയിലെ സ്വകാര്യ ബിസിനസുകള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാന്‍ വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ ഒരു സമിതിയെ നിയോഗിച്ചു. സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.

Comments

comments

Categories: FK News
Tags: GST, Lottery