ഫ്രാന്‍സില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 40% ഇടിവ്

ഫ്രാന്‍സില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 40% ഇടിവ്
  • ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന രാജ്യങ്ങളിലൊന്നാണ് ഫ്രാന്‍സ്
  • പ്രതിവര്‍ഷം രാജ്യ സന്ദര്‍ശിക്കുന്നത് 2.7 ദശലക്ഷം ചൈനീസ് സഞ്ചാരികള്‍

പാരീസ്: കൊറോണ ബാധ ഫ്രാന്‍സിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതം ഏല്‍പ്പിക്കുമെന്ന് ധനകാര്യ മന്ത്രി ബ്രൂണോ ലേ മെയ്‌റ. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട് ലോകമാകെ ഭീതി പടര്‍ത്തുന്ന രോഗം കാരണം ഫ്രാന്‍സില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 30 മുതല്‍ നാല്‍പ്പത് ശതനമാനത്തോളം കുറവുണ്ടായത് സാമ്പത്തിക നിലയില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു. റിയാദില്‍ നടന്ന ജി-20 മീറ്റിംഗിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്നതില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങളിലൊന്നാണ് ഫ്രാന്‍സ്. ജിഡിപിയുടെ എട്ട് ശതമാനത്തോളം ഈ മേഖലയില്‍ നിന്നുള്ള സംഭാവനയാണ്. ഇത്തവണ രാജ്യത്ത് വളരെ കുറച്ച് സന്ദര്‍ശകര്‍ മാത്രമാണ് എത്തിയത്. വിവിധ രാജ്യങ്ങള്‍ക്കിടയിലെ യാത്രാ നിരോധനങ്ങളും മാറ്റിവെക്കലുകളും കാരണം വിമാനയാത്രയുടെ ഡിമാന്‍ഡിലും ഇടിവ് നേരിട്ടു. രണ്ട് ലക്ഷത്തോളം വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. വിദേശകാര്യ, യൂറോപ്പ് മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2018ല്‍ 89.4 ദശലക്ഷം സന്ദര്‍ശകര്‍ എത്തിയിരുന്നു. പ്രതിവര്‍ഷം 2.7 ദശലക്ഷം ചൈനീസ് വിനോദ സഞ്ചാരികളും രാജ്യം സന്ദര്‍ശിച്ചിരുന്നുവെന്നും ഈ വര്‍ഷം എണ്ണത്തില്‍ വന്‍തോതില്‍ കുറവുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഇതുവരെ ഫ്രാന്‍സില്‍ കൊറോണ വൈറസ് ബാധ 12 പേര്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാള്‍ കൊല്ലപ്പെട്ടു. ചൈനയില്‍ ഇതുവരെ 2500 പോരാണ് ഈ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.

Comments

comments

Categories: FK News
Tags: France