‘ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത് ഡിജറ്റല്‍ ബിസിനസുകള്‍’

‘ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത് ഡിജറ്റല്‍ ബിസിനസുകള്‍’

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ബി2ബി പ്രോഗ്രാം

മുംബൈ: ഡിജിറ്റല്‍വല്‍ക്കരണത്തില്‍ ഇന്ത്യ മുന്‍നിരയിലെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ സിഇഒ ആനന്ദ് മഹേശ്വരി. ഇന്ത്യയ മുന്നോട്ട് നയിക്കുന്നത് ഡിജിറ്റല്‍ ബിസിനസുകളാണ്. ഡിജിറ്റല്‍ മൂവ്‌മെന്റില്‍ 560 ദശലക്ഷം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍, 450 ദശലക്ഷം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ എന്നിങ്ങനെ അതിവേഗം വളരുന്ന ഡിജിറ്റല്‍ വിപണിയില്‍ ഇന്ത്യയുടെ സ്ഥാനം അത്ര പിന്നിലല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വൈവിധ്യമാര്‍ന്ന വെല്ലുവിളികളില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാനും ഡിജിറ്റല്‍ മേഖലയ്ക്ക് സാധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ഐടി മേഖല വര്‍ഷംതോറും 180 ബില്യണ്‍ ഡോളറായി ഉയരുന്നതു തന്നെ ഡിജിറ്റല്‍ രംഗം മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുവന്നതുകൊണ്ടു കൂടിയാണ്. മാത്രമല്ല ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയായി മാറാനും ഇന്ത്യയ്ക്ക് കഴിഞ്ഞിരിക്കുന്നു. ഈ മാറ്റത്തിന്റെ ഭാഗമാകാന്‍ മൈക്രോസോഫ്റ്റിനും കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദേശം മൂന്നു ലക്ഷം കമ്പനികളുമായും 9000 പങ്കാളികള്‍ക്കുമൊപ്പം രാജ്യത്ത് ഒരു മികച്ച ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍, ഇന്നൊവേഷനില്‍ പങ്കാളിയാകാന്‍ മൈക്രോസോഫ്റ്റിന് കഴിഞ്ഞിട്ടുണ്ട്. ബി2ബി സാസ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 100x100x100 എന്ന പ്രോഗ്രാം കമ്പനി പുറത്തിറക്കുകയുണ്ടായി. പ്രതിജ്ഞാബദ്ധരായ 100 കമ്പനികളെയും പ്രാരംഭ ദശയിലും, വളര്‍ച്ചാ ഘട്ടത്തിലുമുള്ള 100 കമ്പനികളെയും ഒരുമിച്ചു കൊണ്ടുവരികയാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഇതില്‍ പങ്കെടുക്കുന്ന ഒരോ കമ്പനിയും 18 മാസ കാലയളവില്‍ സാസ് സ്റ്റാര്‍ട്ടപ്പുകള്‍ കണ്ടെത്തുന്ന സൊലൂഷനുകള്‍ക്കായി 100,000 ഡോളര്‍ ചെലവഴിക്കണം. പ്രോഗ്രാമിന്റെ വിതരണഘട്ടത്തില്‍ 50 സ്റ്റാര്‍ട്ടപ്പുകള്‍ ബി2ബി പ്രോഗ്രാമിന്റെ ഭാഗമായി.

ആഗോള തലത്തില്‍ ഏറ്റവും മികച്ച ബി2ബി സാസ് സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള കമ്പനിയുടെ ഉദ്യമം മേഖലയില്‍ കൂടുതല്‍ അവസരങ്ങളുണ്ടാകാന്‍ സഹായിക്കും. നിലവില്‍ രാജ്യത്ത് 4.2 ദശലക്ഷം ഡെവലപ്പര്‍മാരുണ്ട്, ഇതില്‍ 650 ദശലക്ഷത്തോളം പേര്‍ 25 വയസില്‍ താഴെ പ്രായമുള്ളവരാണ്. അതായത് സോഫ്റ്റ്‌വെയര്‍ അറിയാതെ തന്നെ ഒരു ആപ്ലിക്കേഷന്‍
നിര്‍മിക്കാനുള്ള ശേഷി ഇന്നത്തെ ഡിജിറ്റല്‍ തലമുറയ്ക്കുണ്ടെന്നും ഇത് ഡിജിറ്റല്‍ ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും മഹേശ്വരി ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK News