ചൈനീസ് പ്രസിഡന്റ് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന് സൂചന

ചൈനീസ് പ്രസിഡന്റ് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന് സൂചന

ഇസ്ലാമബാദ്:  ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് മെയ്മാസത്തിലോ ജൂണിലോ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമെന്നാണ് സൂചന.  ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തവും വ്യാപാര ബന്ധവും കൂടുതല്‍ വിപുലീകരിക്കാന്‍ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സന്ദര്‍ശനത്തിനുള്ള തീയതികള്‍ അന്തിമമായി തീരുമാനിച്ചിട്ടില്ലെന്ന് ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍ ഇതു സംബന്ധിച്ച്  പാക്കിസ്ഥാനോ ചൈനയോ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികള്‍ നേരിടുന്ന ഒരു സമയത്ത് പാക്കിസ്ഥാനുമായുള്ള തന്റെ രാജ്യത്തിന്റെ ബന്ധം പുതുക്കുക എന്നതാണ് ചൈനീസ് നേതൃത്വത്തിന്റെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് സൂചന. സന്ദര്‍ശന വേളയില്‍ ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ (സിപിഇസി) യുടെ രണ്ടാം ഘട്ടം ചര്‍ച്ച ചെയ്യുമെന്നും പാക് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Comments

comments

Categories: FK News

Related Articles