ഏഴുരംഗങ്ങളിലെ പുരോഗതി ലക്ഷ്യമിട്ട് രാജസ്ഥാന്‍ ബജറ്റ്

ഏഴുരംഗങ്ങളിലെ പുരോഗതി ലക്ഷ്യമിട്ട് രാജസ്ഥാന്‍ ബജറ്റ്

ജയ്പൂര്‍: വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍, സാമൂഹിക സുരക്ഷ എന്നീരംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് അവതരിപ്പിച്ച 2020-21ലേക്കുള്ള രാജസ്ഥാന്‍ ബജറ്റ്. സ്ത്രീകള്‍,യുവാക്കള്‍, കര്‍ഷകര്‍ എന്നിവര്‍ക്കായി പ്രത്യേക പദ്ധതികളും ബജറ്റ് വിഭാവനം ചെയ്യുന്നു.

മെഡിക്കല്‍, ആരോഗ്യ മേഖലയ്ക്ക് 14,533 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. 2018 ഡിസംബറില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ രണ്ടാം ബജറ്റാണിത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ശനിയാഴ്ച ‘നോ ബാഗ് ഡേ’ ആയിരിക്കുമെന്നും ഉല്ലസിക്കുക, ആരോഗ്യത്തോടെ തുടരുക, സാഹിത്യം, സംസ്‌കാരം, കായികം, വ്യക്തിത്വ വികസനം, ധാര്‍മിക മൂല്യങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ ദിവസം മാറ്റിവെക്കും. സ്‌പോര്‍ട്‌സ് രംഗത്തെ പ്രോത്സാഹനത്തിനും നിരവധി പരിപാടികള്‍ അദ്ദേഹം പ്രഖ്യാപിച്ചുണ്ട്.

Comments

comments

Categories: Business & Economy
Tags: Budget