ഏറ്റവും കൂടുതല്‍ പഞ്ചസാര കഴിക്കുന്നത് പോളിഷ് കുട്ടികള്‍

ഏറ്റവും കൂടുതല്‍ പഞ്ചസാര കഴിക്കുന്നത് പോളിഷ് കുട്ടികള്‍

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പഞ്ചസാര ഉപയോഗിക്കുന്നത്് പോളണ്ടിലെ കുട്ടികളെന്ന് പഠനം. 10 വയസ്സിന് താഴെയുള്ളവര്‍ ഒരു ദിവസം 95 ഗ്രാം അഥവാ 19 ടീസ്പൂണ്‍ പഞ്ചസാര കഴിക്കുന്നതായി അലയന്‍സ് ഓഫ് ഹെല്‍ത്ത് കെയര്‍ എംപ്ലോയേഴ്‌സിന്റെ (പിപിഒസെഡ്) ഡോക്ടര്‍മാര്‍ പറഞ്ഞു. ഇത് കൊണ്ടു വരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി പഞ്ചസാര നികുതിക്കുള്ള കരട് നിയമം കഴിഞ്ഞയാഴ്ച പോളിഷ് പാര്‍ലമെന്റിന്റെ അധോസഭ അംഗീകരിച്ചു.

അമിത പഞ്ചസാര ഉപഭോഗം മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കും അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പൊണ്ണത്തടി പ്രശ്‌നത്തിനുമെതിരേ പോരാടുന്നതിനുള്ള ഒരു ഉപകരണമായി പഞ്ചസാര അടങ്ങിയ ശീതളപാനീയങ്ങള്‍ക്ക് അധിക ഫീസ് ഈടാക്കാനുദ്ദേശിത്തുന്നതാണ് ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയ ബില്‍. പഞ്ചസാര നികുതി ഏര്‍പ്പെടുത്തുന്നത്, ആളുകളെ മധുരപാനീയങ്ങള്‍ കുടിക്കുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വാദം. പഞ്ചസാര അടിസ്ഥാനമാക്കിയുള്ള ഉല്‍പന്നങ്ങളുടെ അമിത ഉപഭോഗം പൗരന്മാരില്‍ പല രോഗങ്ങള്‍ക്കും കാരണമായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പഞ്ചസാര കൂടുതലുള്ള ഭക്ഷണക്രമം പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ, പഞ്ചസാരയുടെ ഉപയോഗം മദ്യം പോലെ ആസക്തിയുള്ളതാണ്. ഇത് എന്‍ഡോക്രൈന്‍ സിസ്റ്റത്തെ അസ്വസ്ഥമാക്കുകയും ഓക്‌സിഡേറ്റീവ് സ്‌ട്രെസ് വര്‍ദ്ധിപ്പിക്കുകയും ഉപാപചയ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. വര്‍ദ്ധിച്ച ഗ്ലൈക്കോളിസിസ് സ്തനാര്‍ബുദത്തിന് കാരണമാകുമെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രതിദിനം 50 ഗ്രാം വരെ അതായത് പരമാവധി 12 ടീസ്പൂണ്‍ പഞ്ചസാര കഴിക്കാം. മേരിക്കന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി നിര്‍ദേശിക്കുന്നത് പ്രതിദിനം പരമാവധി ആറ് ടീസ്പൂണ്‍ (25 ഗ്രാം വരെ) സ്ത്രീകള്‍ക്കും ഒമ്പതു ടീസ്പൂണ്‍ ( 37 ഗ്രാം) പുരുഷന്മാര്‍ക്കും കഴിക്കാമെന്നാണ്. അതേസമയം, ശരാശരി അമേരിക്കക്കാരന്‍ പ്രതിദിനം 22 ടീസ്പൂണ്‍ പഞ്ചസാര കഴിക്കുന്നു. ചില യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഇതിനകം തന്നെ പഞ്ചസാര നികുതി പ്രാബല്യത്തില്‍ വന്നിട്ടുണ്ടെന്നും ഗവേഷണ പ്രകാരം മധുരമുള്ള പാനീയങ്ങളുടെ വില്‍പ്പന ഗണ്യമായി കുറച്ചതായും പിപിഒസെഡ് ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Health