ഷെട്ടിയുടെ കടബാധ്യതകള്‍ തിട്ടപ്പെടുത്താന്‍ ഹൂലിഹന്‍ ലോക്കി

ഷെട്ടിയുടെ കടബാധ്യതകള്‍ തിട്ടപ്പെടുത്താന്‍ ഹൂലിഹന്‍ ലോക്കി

അബുദാബി: അമേരിക്ക ആസ്ഥാനമായുള്ള ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ഹൂലിഹന്‍ ലോക്കി ബിആര്‍എസ് വെന്‍ച്വേഴ്‌സിന്റെ വായ്പകള്‍ പുനര്‍നിര്‍ണയിക്കും. ബിആര്‍എസ് വെന്‍ച്വേഴ്‌സ് സ്ഥാപകനായ ബി ആര്‍ ഷെട്ടി തന്നെയാണ് വായ്പകള്‍ പുനര്‍നിര്‍ണയിക്കുന്നതിനായി ഹൂലിഹന്‍ ലോക്കിയെ നിയമിച്ചത്.

എന്‍എംസി ഹെല്‍ത്ത്, ഫിനെബ്ലര്‍ അടക്കം ബിആര്‍ ഷെട്ടി സ്ഥാപിച്ച മുപ്പതോളം കമ്പനികള്‍ ഉള്‍പ്പെട്ട ബിആര്‍എസ് വെന്‍ച്വേഴ്‌സുമായി ചേര്‍ന്ന് ഹൂലിഹന്‍ ലോക്കി കമ്പനിയുടെ മൊത്തം സാമ്പത്തിക ബാധ്യതകള്‍ തിട്ടപ്പെടുത്തും. ട്രാവലെക്‌സ് ഹോള്‍ഡിംഗിനെ ഏറ്റെടുക്കുന്നതിനായി വായ്പയെടുത്ത 1 ബില്യണ്‍ ഡോളറും കടബാധ്യതയില്‍ പെടും.

എന്‍എംസിയില്‍ ഉള്ള ഓഹരികളെ കുറിച്ച് തെറ്റായ വിവരം നല്‍കിയെന്നും കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയെന്നുമുള്ള നിക്ഷേപകരുടെ ആരോപണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് കമ്പനി സ്ഥാപകനായ ഷെട്ടി എന്‍എംസിയുടെ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്. നിയമസ്ഥാപനമായ ഹെര്‍ബെര്‍ട്ട് സ്മിത് ഫ്രീഹില്‍സ് കമ്പനിയില്‍ ഷെട്ടിക്കുള്ള ഓഹരികള്‍ സംബന്ധിച്ച് ഷെട്ടിയുടെ ആവശ്യപ്രകാരം അന്വേഷണം നടത്തുന്നുണ്ട്.

Comments

comments

Categories: Arabia