3 ലക്ഷം ഗ്രാമങ്ങളിലേക്ക് ഇന്‍ഷുറന്‍സ്

3 ലക്ഷം ഗ്രാമങ്ങളിലേക്ക് ഇന്‍ഷുറന്‍സ്

പ്രമുഖ ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് കമ്പനിയായ മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് ലിമിറ്റഡ് ഇന്‍ഷുറന്‍സ് വിതരണം ശക്തമാക്കാനായി ‘സാജെദാരി’ എന്നൊരു നൂതന പരിപാടി അവതരിപ്പിക്കുന്നു. പരിപാടിക്കു കീഴില്‍ ഇന്‍ഷുറന്‍സ് വിതരണത്തിനായി ആളുകളെ കണ്ടെത്തി പരിശീലനം നല്‍കി ‘പോയിന്റ് ഓഫ് സെയില്‍സ് പേഴ്‌സണ്‍സ്’ ടീമിനെ രൂപീകരിക്കും. നേരിട്ടും ഡിജിറ്റലായും ഇന്‍ഷുറന്‍സ് നല്‍കുന്നതിന് പരിശീലനം നല്‍കും. ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി നിശ്ചയിച്ചിട്ടുള്ളതാണ് ‘പോയിന്റ് ഓഫ് സെയില്‍സ് പേഴ്‌സണ്‍സ്’ മോഡല്‍.

കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യയിലുടനീളം ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കി വരുകയാണ് മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് ലിമിറ്റഡെന്നും ഇതുവരെ 1.25 കോടി ഇന്‍ഷുറന്‍സ് കേസുകള്‍ നടത്തിയിട്ടുണ്ടെന്നും മൂന്നു ലക്ഷം ഗ്രാമീണ മേഖലകളിലായി ഇത് പരന്നു കിടക്കുന്നുവെന്നും മാനേജിങ് ഡയറക്റ്റര്‍ ഡോ. ജയ്ദീപ് ദേവരെ പറഞ്ഞു.

Comments

comments

Categories: FK News
Tags: insurance

Related Articles