മാതൃഭാഷായും ഹെലോയും

മാതൃഭാഷായും ഹെലോയും

അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ പ്രാദേശിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഹെലോ ‘ഞാനും എന്റെ ഭാഷയും’ എന്ന സമഗ്ര പ്രചാരണത്തിന് തുടക്കം കുറിച്ചു.

പ്ലാറ്റ്‌ഫോമില്‍ ലഭ്യമായ 14 ഇന്ത്യന്‍ ഭാഷകളിലും ആറു ദിവസം നീളുന്ന ഇന്‍ആപ് ക്യാമ്പയിന്‍ നടക്കും. ദശലക്ഷക്കണക്കിന് പേരെ ഡിജിറ്റലായി ശാക്തീകരിക്കുന്നതിനായി ഒരു ബഹുഭാഷാ ഇന്റര്‍നെറ്റ് പ്രാപ്തമാക്കുന്നതിനുള്ള പരസ്പര പരിശ്രമത്തോടെ ഫിക്കി ഐഎല്‍ഐഎയുമായി ചേര്‍ന്ന് ഒരു വെബിനാറും ഹെലോ സംഘടിപ്പിക്കും. ഇത് ഹെലോ ആപ്പില്‍ തത്സമയം സംപ്രേഷണം ചെയ്യും. ഇന്നലെയായിരുന്നു അന്താരാഷ്ട്ര മാതൃഭാഷാ ദിനം.

Comments

comments

Categories: FK News
Tags: Hello