സംരംഭകത്വം പഠിപ്പിക്കാന്‍ ഫ്‌ളെയിം സര്‍വകലാശാല

സംരംഭകത്വം പഠിപ്പിക്കാന്‍ ഫ്‌ളെയിം സര്‍വകലാശാല

പൂനെ കേന്ദ്രീകരിച്ചുള്ള ഫ്‌ളെയിം സര്‍വകലാശാല സംരംഭകത്വത്തിലും നവീകരണത്തിലുമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം (പിജിപിഇഐ) അവതരിപ്പിച്ചു. വളര്‍ന്നു വരുന്ന സംരംഭകരെയും സ്വന്തം നിലയില്‍ ബിസിനസ് വളര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന കുടുംബ ബിസിനസ് ഉടമകളെയും പിന്തുണയ്ക്കാനായി രൂപകല്‍പ്പന ചെയ്തതാണ് പ്രോഗ്രാം.

ഊര്‍ജസ്വലമായ സമ്പദ് വ്യവസ്ഥയുടെ ധാര്‍മ്മികത സംരംഭകത്വത്തിലും നവീകരണത്തിലും ആഴത്തില്‍ വേരൂന്നിയതാണെന്നും ലോകത്തിന്റെ ഭാവിയെ സ്വാധീനിക്കാന്‍ പോന്ന ശക്തിയായി ഇന്ത്യ വളരുമ്പോള്‍ ധാര്‍മികത സംരക്ഷിക്കേണ്ടതും പരിപോഷിപ്പിക്കേണ്ടതും അനിവാര്യമാണെന്നും സ്ഥാപനം പറയുന്നു.

Comments

comments

Categories: FK News