മാക്‌സ് ലൈഫുമായി ദീര്‍ഘകാല പങ്കാളിത്തത്തിന് ആക്‌സിസ് ബാങ്ക്

മാക്‌സ് ലൈഫുമായി ദീര്‍ഘകാല പങ്കാളിത്തത്തിന് ആക്‌സിസ് ബാങ്ക്

ഒരു ദശകമായി ആക്‌സിസ് ബാങ്കും മാക്‌സ് ലൈഫും ബാങ്കഷ്വറന്‍സ് കരാറില്‍ സഹകരിച്ചു പ്രവര്‍ത്തിച്ചു വരികയായണ്

മുംബൈ: സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ മാക്‌സ് ലൈഫുമായി ദീര്‍ഘകാല, തന്ത്രപരമായ പങ്കാളിത്തത്തിനു സാധ്യത തേടുന്ന കരാറില്‍ ആക്‌സിസ് ബാങ്ക് ഒപ്പുവച്ചു. മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സിന്റെ പിതൃകമ്പനിയായ മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസും കരാറില്‍ ഒപ്പു വച്ചിട്ടുണ്ട്.

ഒരു ദശകമായി ആക്‌സിസ് ബാങ്കും മാക്‌സ് ലൈഫും ബാങ്കഷ്വറന്‍സ് കരാറില്‍ സഹകരിച്ചു പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഈ കാലയളവിനുള്ളില്‍ 12000 കോടി രൂപയുടെ പുതിയ പ്രീമിയം സമാഹരിക്കുവാന്‍ ആക്‌സിസ് ബാങ്കിനു സാധിച്ചിട്ടുണ്ട്.

ബാങ്ക് ഇതര ധനകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ മാക്‌സ് ലൈഫില്‍ മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന് 72.5 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. മിത്‌സുയി സുമിറ്റോമോ ഇന്‍ഷുറന്‍സിന് 25.5 ശതമാനവും ആക്‌സി ബാങ്കിന് രണ്ടു ശതമാനവും ഓഹരി പങ്കാളിത്തം മാക്‌സ് ലൈഫിലുണ്ട്.

ഇപ്പോഴത്തെ സ്ട്രാറ്റജിക് പങ്കാളിത്ത ചര്‍ച്ച പൂര്‍ത്തിയാകുന്നതോടെ മാക്‌സ് ലൈഫുമായി ദീര്‍ഘകാലമായുള്ള ബാങ്കഷ്വറന്‍സ് ബന്ധത്തിനു കൂടുതല്‍ ആഴവും ശക്തിയും കൈവരുമെന്ന് ആക്‌സിസ് ബാങ്ക് മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു

Comments

comments

Categories: FK News
Tags: Axis bank