എയ്ഥര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ കേരളത്തിലും

എയ്ഥര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ കേരളത്തിലും
  • കൊച്ചി, കോയമ്പത്തൂര്‍, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലാണ് പുതിയ ഡീലര്‍ഷിപ്പുകള്‍
  • ഇക്കൊല്ലം 10 പുതിയ ഡീലര്‍ഷിപ്പുകള്‍ കൂടി ആരംഭിക്കും

കൊച്ചി: എയ്ഥര്‍ എനര്‍ജിയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍, എയ്ഥര്‍ 450X കേരള വിപണിയിലും. കൂടുതല്‍ നഗരങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണിത്. കൊച്ചി, കോയമ്പത്തൂര്‍, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലാണ് പുതിയ ഡീലര്‍ഷിപ്പുകള്‍.

ഇക്കൊല്ലം ജനുവരിയിലുണ്ടായ ആവശ്യക്കാരുടെ വര്‍ധനവാണ് സാന്നിധ്യം ശക്തമാക്കാന്‍ കാരണം. ദേശീയതലത്തില്‍ അവതരിപ്പിച്ചതിനു ശേഷം ആയിരക്കണക്കിന് മുന്‍കൂര്‍ ബുക്കിംഗ് ഓര്‍ഡറുകളാണ് കമ്പനിക്ക് ലഭിച്ചത്.

കൊച്ചി ഉള്‍പ്പെടെ നാലു നഗരങ്ങളിലും അതിവേഗ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. കമ്പനിയുടെ വെബ്‌സൈറ്റില്‍, 2500 രൂപ അടച്ച് സ്‌കൂട്ടര്‍ ബുക്ക് ചെയ്യാം. പ്രസ്തുത തുക മടക്കി നല്കും.

ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് സൂപ്പര്‍ സ്‌കൂട്ടറായ എയ്ഥര്‍ 450. ഗ്രേ, പച്ച, തൂവെള്ള നിറങ്ങളില്‍ ലഭ്യം. 6 കിലോവാട്ട് പി എം എസ് എം മോട്ടോറാണ് ഇതിന് ഊര്‍ജ്ജം പകരുക. 209 കെ ഡബ്ല്യു എച്ച് ലിഥിയം ലോംഗ് ബാറ്ററി 4 റൈഡിംഗ് മോഡുകളാണ് നല്കുക.

ഇക്കോ, റൈഡ്, സ്‌പോര്‍ട്ട് എന്നിവയ്ക്കു പുറമേ എയ്ഥറിന് വാര്‍പ് എന്ന ഹൈപെര്‍ഫോമന്‍സ് മോഡു കൂടിയുണ്ട്. കേവലം 3.3 സെക്കന്‍ഡില്‍, വാര്‍പ് മോഡില്‍ പൂജ്യം മുതല്‍ 40 കിലോമീറ്റര്‍ വേഗതയാണ് ലഭിക്കുക.

116 കിലോമീറ്റര്‍ ഇന്ത്യന്‍ ഡ്രൈവ് സൈക്കിള്‍ റേഞ്ചാണ് അതിശക്തമായ ബാറ്ററി പ്രദാനം ചെയ്യുന്നത്. 50 ശതമാനം ഇരട്ടി അതിവേഗ ചാര്‍ജിംഗാണ് മറ്റൊരു പ്രത്യേകത. നഗരത്തില്‍ 85 കിലോമീറ്ററാണ് വേഗത.

റൈഡേഴ്‌സിന് ഫോണ്‍ കോളുകള്‍ കൈകാര്യം ചെയ്യാനും സംഗീതം ആസ്വദിക്കാനും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടു കൂടിയ 4 ജി സിം കാര്‍ഡ് പുതിയ സ്‌കൂട്ടറിലുണ്ട്. സ്‌നാപ് ഡ്രാഗണ്‍ ക്വാഡ് കോര്‍ പ്രോസസറോടു കൂടിയ ഏഴിഞ്ച് ടച്ച് സ്‌ക്രീന്‍ ഡാഷ് ബോര്‍ഡും ശ്രദ്ധേയമാണ്.

2000ത്തിലേറെ റീറ്റെയ്ല്‍ പങ്കാളിത്ത അപേക്ഷകള്‍ കമ്പനിക്ക് ഇതുവരെ ലഭിച്ചിട്ടുണ്ടെന്ന് എയ്ഥര്‍ എനര്‍ജി സിഇഒ തരുണ്‍ മേത്ത പറഞ്ഞു. ഇക്കൊല്ലം 10 പുതിയ ഡീലര്‍ഷിപ്പുകള്‍ കൂടി ആരംഭിക്കും. 2023ഓടെ ഇത് 30 എണ്ണമാകുമെന്നും തരുണ്‍ മേത്ത പറഞ്ഞു.

Comments

comments

Categories: Auto