ഹൃദയാരോഗ്യത്തിനായി സസ്യഭക്ഷണരീതി

ഹൃദയാരോഗ്യത്തിനായി സസ്യഭക്ഷണരീതി

മാംസഭക്ഷണം ഒഴിവാക്കുന്നതും സസ്യഭക്ഷണം പിന്തുടരുന്നതും ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഹൃദ്രോഗ സാധ്യതയുമായി ബന്ധപ്പെട്ട ഒരു കുടല്‍ ബാക്ടീരിയയുടെ പ്രതികൂല ഫലങ്ങള്‍ സസ്യഭക്ഷണം കുറയ്ക്കുന്നതിനാലാണിത്. മെറ്റബോളിസം, പോഷകങ്ങള്‍ ആഗിരണം ചെയ്യല്‍, ഊര്‍ജ്ജ നില, രോഗപ്രതിരോധ പ്രതികരണം എന്നിവയില്‍ പ്രധാന പങ്ക് വഹിക്കുന്ന സൂക്ഷ്മജീവികളുടെ ഒരു പരമ്പരയാണ് കുടലിലെ മൈക്രോബോട്ട. ചുവന്ന മാംസത്തില്‍ സാധാരണയായി കാണപ്പെടുന്ന പോഷകങ്ങളെ ബാക്ടീരിയകള്‍ ആഗിരണം ചെയ്യുമ്പോള്‍ ട്രൈമെത്തിലാമൈന്‍ എന്‍-ഓക്‌സൈഡ് (ടിഎംഎഒ) എന്നറിയപ്പെടുന്ന ഒരു മൈക്രോബയോട്ടയുമായി ബന്ധപ്പെട്ട മെറ്റാബോലൈറ്റ് ഉത്പാദിപ്പിക്കപ്പെടുന്നു.

ഹൃദയാഘാതം, കൊറോണറി ഹാര്‍ട്ട് ഡിസീസ് (സിഎച്ച്ഡി) അപകടസാധ്യത എന്നിവയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. സസ്യാഹാരക്രമം പാലിക്കുന്നത് ശരീരത്തില്‍ ഉല്‍പാദിപ്പിക്കുന്ന ടിഎംഒഒയുടെ അളവ് കുറയ്ക്കുന്നതായി കണ്ടെത്തി. ഹൃദ്രോഗം പ്രവചിക്കാനുള്ള അടയാളമായി ടിഎംഒഒയുടെ സാന്നിധ്യത്തെ കാണാമെന്ന് കണ്ടെത്തലുകള്‍ തെളിവുകള്‍ നല്‍കുന്നു. പഠനത്തില്‍, സ്ത്രീകളോട് ഭക്ഷണരീതികള്‍, പുകവലി ശീലം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, മറ്റ് ജനസംഖ്യാശാസ്ത്ര ഡാറ്റ എന്നിവ റിപ്പോര്‍ട്ടുചെയ്യാന്‍ ആവശ്യപ്പെട്ടു. സിഎച്ച്ഡി ഉള്ള സ്ത്രീകള്‍ക്ക് ടിഎംഒഒയുടെ അളവ്, ഉയര്‍ന്ന ബിഎംഐ, ഹൃദയാഘാതത്തിന്റെ കുടുംബ ചരിത്രം എന്നിവയുണ്ടെന്നും പച്ചക്കറികള്‍ കൂടുതലായി കഴിക്കുന്നതും മാംസം കുറയ്ക്കുന്നതുമടക്കം ആരോഗ്യകരമായ ഭക്ഷണക്രമം പാലിച്ചില്ലെന്നും ഗവേഷകര്‍ പറയുന്നു. ടിഎംഒഒയുടെ അളവ് ഏറ്റവും കൂടുതല്‍ വര്‍ദ്ധിക്കുന്ന സ്ത്രീകള്‍ക്ക് സിഎച്ച്ഡിയുടെ 67 ശതമാനം ഉയര്‍ന്ന അപകടസാധ്യതയുണ്ടാക്കുന്നുവെന്ന് പഠനം പറയുന്നു.

കണ്ടെത്തലുകള്‍ കാണിക്കുന്നത് ടിഎംഒഒയുടെ അളവ് കുറയുന്നത് സിഎച്ച്ഡിയുടെ അപകടസാധ്യത കുറയ്ക്കുന്നതിന് കാരണമാകുമെന്നും, ഹൃദ്രോഗ പ്രതിരോധത്തില്‍ ഗവേഷണം നടത്താനുള്ള പുതിയ മേഖലകളായി ഗട്ട് മൈക്രോബയോമുകളെ പരിഗണിക്കാമെന്നുമാണെവ്വു ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

Comments

comments

Categories: Health