ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കിയ ചരിത്രപരമായ കൂടിക്കാഴ്ച പുനരാവിഷ്‌കരിച്ച് സൗദിയും അമേരിക്കയും

ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കിയ ചരിത്രപരമായ കൂടിക്കാഴ്ച പുനരാവിഷ്‌കരിച്ച് സൗദിയും അമേരിക്കയും

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്‌ലിന്‍ ഡി റൂസ്‌വെല്‍റ്റും തമ്മിലുള്ള കൂടിക്കാഴ്ചയുടെ 75ാം വാര്‍ഷികദിനത്തില്‍ ഇരുവരുടെയും പേരക്കുട്ടികള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തി

ജിദ്ദ: 75 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ചരിത്രപരമായ ആ കൂടിക്കാഴ്ച.. സൗദി രാജാവായിരുന്ന അബ്ദുള്‍അസീസ് അള്‍ സൗദും അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്‌ലിന്‍ റൂസ്‌വെല്‍റ്റും (എഫ്ഡിആര്‍) യുഎസ്എസ് ക്വിന്‍സിയെന്ന കപ്പലില്‍ വച്ച് കണ്ടുമുട്ടി. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം, കൃത്യമായി പറഞ്ഞാല്‍ 1945 ഫെബ്രുവരി 14ന് നടന്ന ആ കൂടിക്കാഴ്ച സൗദിയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ പുതിയൊരു ഏടായിരുന്നു അത്. പിന്നീടങ്ങോട്ട് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉടലെടുത്ത ശക്തമായ ബന്ധത്തിന് അടിത്തറ പാകിയത് അന്നായിരുന്നു.

ആ കൂടിക്കാഴ്ചയുടെ ഓര്‍മ്മപുതുക്കലെന്നോണം അമേരിക്കയുടെ മറ്റൊരു നാവികക്കപ്പലില്‍ കഴിഞ്ഞ ആഴ്ച മറ്റൊരു കൂടിക്കാഴ്ച നടന്നു. സല്‍മാന്‍ രാജാവിന്റെയും എഫ്ഡിആറിന്റെയും കൊച്ചുമക്കളായ സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ബിന്‍ അബ്ദുള്‍അസീസും ഹാള്‍ ഡെലാനോ റൂസ്‌വെല്‍റ്റും തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍ 75 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആ ചരിത്രനിമിഷം പുനരാവിഷ്‌കരിക്കപ്പെടുകയായിരുന്നു. 1945ല്‍ നടന്ന ആ കൂടിക്കാഴ്ചയ്ക്കിടെ എടുത്ത ഒരു ഫോട്ടോയ്ക്ക് സമാനമായ ഒരു ദൃശ്യവും കഴിഞ്ഞ ആഴ്ചത്തെ കൂടിക്കാഴ്ചയില്‍ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞു. പുഞ്ചിരിയോടെ സൈനികോദ്യോഗസ്ഥന്റെ വാക്കുകള്‍ക്ക് ചെവിയോര്‍ക്കുന്ന നേതാക്കളുടെ ചിത്രമായിരുന്നു അത്.

അമേരിക്കന്‍ തീരദേശ നാവിഗേഷന്‍ സെന്ററും ജിദ്ദയിലെ സൗദി കോണ്‍സുലേറ്റുമാണ് എഫ്ഡിആറും സല്‍മാന്‍ രാജാവും തമ്മിലുള്ള കൂടിക്കാഴ്ചയുടെ 75ാം വാര്‍ഷികം ആഘോഷിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആ കൂടിക്കാഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിലേക്ക് വഴിതുറന്നതെന്ന് സൗദിയിലെ യുഎസ് അംബാസഡര്‍ ജോണ്‍ അബി സെയ്ദ് പറഞ്ഞു. ബഹ്‌റൈനിലെ സൗദി അംബാസഡറാണ് സല്‍മാന്‍ രാജാവിന്റെ കൊച്ചുമകനായ സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ബിന്‍ അബ്ദുള്‍അസീസ്.

Comments

comments

Categories: Arabia