ട്രംപിന്റെ ഔദ്യോഗിക ചോപ്പര്‍ മറൈന്‍ വണ്‍ ഗുജറാത്തിലെത്തി

ട്രംപിന്റെ ഔദ്യോഗിക ചോപ്പര്‍ മറൈന്‍ വണ്‍ ഗുജറാത്തിലെത്തി

ന്യൂഡെല്‍ഹി: അമേരിക്കന്‍ പ്രസിഡന്റിന്റെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് മുന്നോടിയായി ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക ചോപ്പര്‍ – മറൈന്‍ വണ്‍ ഗുജറാത്തിലെത്തി. അഹമ്മദാബാദിലെ മോട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാന്‍ ട്രംപ് ‘മറൈന്‍ വണ്‍’ ഉപയോഗിക്കുമെന്നാണ് കരുതുന്നത്.

താജ്മഹലിനെ കാണാന്‍ ആഗ്രയിലേക്ക് പോകാന്‍ എയര്‍ഫോഴ്സ് വണ്ണില്‍ കയറണം. ട്രംപിന്റെ ഗുജറാത്ത് സന്ദര്‍ശനത്തിനായി യുഎസ് കാറുകളും സുരക്ഷാ ഉപകരണങ്ങളും കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. ഹെലികോപ്റ്ററിന്റെ പ്രാഥമിക ലക്ഷ്യം യുഎസ് പ്രസിഡന്റിനെ എയര്‍ഫോഴ്‌സ് വണ്ണുമായി ബന്ധിപ്പിക്കുക എന്നതാണ്. 14 യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതാണ് വിമാനം. പ്രത്യാക്രമണ ശേഷിയുള്ളതാണ് ഈ ഹെല്‌കോപ്റ്റര്‍. വാഹനത്തിരക്കുകള്‍ ഒഴിവാക്കി പ്രസിഡന്റിനെ മറൈന്‍ വണ്‍ യഥാസമയം കൃത്യസ്ഥലത്ത് എത്തിക്കുകയും ചെയ്യുന്നു.

Comments

comments

Categories: FK News