ട്രാഫിക്കിനെ കുറിച്ച് പരാതി പറയാന്‍ പോയി; ഒടുവില്‍ രണ്ട് മണിക്കൂര്‍ നിന്ന് ഗതാഗതം നിയന്ത്രിക്കേണ്ടി വന്നു

ട്രാഫിക്കിനെ കുറിച്ച് പരാതി പറയാന്‍ പോയി; ഒടുവില്‍ രണ്ട് മണിക്കൂര്‍ നിന്ന് ഗതാഗതം നിയന്ത്രിക്കേണ്ടി വന്നു

ഫെറോസാബാദ്(ഉത്തര്‍പ്രദേശ്): ട്രാഫിക് കുരുക്കിനെ കുറിച്ച് പരാതി പറയാന്‍ പോയയാള്‍ക്ക് രണ്ട് മണിക്കൂര്‍ നിന്ന് ഗതാഗതം നിയന്ത്രിക്കേണ്ടി വന്നു. ചൊവ്വാഴ്ച ഫെറോസാബാദിലെ സുഭാഷ് കവലയില്‍ ട്രാഫിക് കുരുക്കില്‍ സോനു ചൗഹാന്‍ ഉള്‍പ്പെടുകയുണ്ടായി. ഇതില്‍ ക്ഷുഭിതനായ സോനു നേരേ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഓഫീസിലേക്കു പോവുകയും സ്ഥിതിഗതികളെ കുറിച്ചു പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സചിന്ദ്ര പട്ടേല്‍ രണ്ട് മണിക്കൂര്‍ ട്രാഫിക് കൈകാര്യം ചെയ്യാന്‍ സോനുവിനോട് നിര്‍ദേശിക്കുകയും സര്‍ക്കിള്‍ ഓഫീസര്‍ പദവിയില്‍ ‘ട്രാഫിക് വോളണ്ടിയര്‍’ ആയി നിയമിക്കുകയും ചെയ്തു.

തുടര്‍ന്നു ട്രാഫിക് സേഫ്റ്റി ഷര്‍ട്ടും ഹെല്‍മെറ്റും ധരിച്ച് സോനു സുഭാഷ് കവലയിലെത്തി. ട്രാഫിക് എസ്‌ഐ രാംദത്ത് ശര്‍മയും വേറെ പൊലീസുകാരും സോനുവിനൊപ്പമുണ്ടായിരുന്നു. തെറ്റായ രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതിനും റോഡിലൂടെ തെറ്റായ ദിശയില്‍ വാഹനമോടിച്ചതിനും എട്ട് വാഹനങ്ങള്‍ക്കെതിരേ പിഴ ചുമത്തുകയും ചെയ്തതായി എസ്‌ഐ പറഞ്ഞു. മൊത്തം 1600 രൂപ പിഴ ഇനത്തില്‍ ട്രാഫിക് പൊലീസിന് പിരിഞ്ഞു കിട്ടി. ഈ പരീക്ഷണം തുടരുമെന്നും ട്രാഫിക് സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുമെന്നും എസ്‌ഐ രാംദത്ത് ശര്‍മ പറഞ്ഞു. ട്രാഫിക് കോണ്‍സ്റ്റബിള്‍മാരുടെ പ്രശ്‌നങ്ങളും പൊതുജനങ്ങളായ ഞങ്ങള്‍ നിയമലംഘനം നടത്തുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നവും ഈ പരീക്ഷണത്തിലൂടെ തനിക്ക് മനസിലായെന്നു സോനുവും പറഞ്ഞു. ഈ പരീക്ഷണത്തിനു ശേഷം താന്‍ ശരിക്കും ഉത്തരവാദിത്വമുള്ള ഒരു പൗരനായി മാറിയെന്നും സോണു പറഞ്ഞു.

Comments

comments

Categories: FK News
Tags: Traffic

Related Articles