നിലവിലെ നിക്ഷേപകരില്‍ നിന്ന് സ്വിഗ്ഗി 113 മില്യണ്‍ സമാഹരിച്ചു

നിലവിലെ നിക്ഷേപകരില്‍ നിന്ന് സ്വിഗ്ഗി 113 മില്യണ്‍ സമാഹരിച്ചു

ന്യൂഡെല്‍ഹി: തങ്ങളുടെ സീരീസ് 1 ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി നിലവിലെ നിക്ഷേപകരില്‍ നിന്ന് 113 മില്യണ്‍ ഡോളര്‍ സമാഹരിച്ചതായി ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം സ്വിഗ്ഗി അറിയിച്ചു. പ്രോസസ് എന്‍വിയാണ് പുതിയ നിക്ഷേപങ്ങളില്‍ നേതൃ സ്ഥാനത്തുള്ളത്. കൂടാതെ മീറ്റ്വാന്‍ ഡിയാന്‍പിംഗ്, വെല്ലിംഗ്ടണ്‍ മാനേജ്‌മെന്റ് കമ്പനി എന്നിവയുടെ പങ്കാളിത്തവും ഉള്‍പ്പെടുന്നു.

‘സ്വിഗ്ഗി കഴിഞ്ഞ 2 വര്‍ഷങ്ങളായി, നഗര ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത സൗകര്യങ്ങള്‍ എത്തിക്കുകയെന്ന കാഴ്ചപ്പാടില്‍ ശക്തമായ മുന്നേറ്റം നടത്തി. ഉപഭോക്തൃ കേന്ദ്രീകൃതമായി ശക്തമായ ബിസിനസ് കെട്ടിപ്പടുക്കുകയാണ്,’ സ്വിഗ്ഗി സിഇഒ ശ്രീഹര്‍ഷ മജറ്റി പറഞ്ഞു. സ്വിഗ്ഗിയിലെ ഇടപാടുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഏകദേശം 2.5 മടങ്ങ് വര്‍ധിച്ചു. റെസ്റ്റോറന്റ് പങ്കാളികളുടെ എണ്ണം 4 മടങ്ങ് വര്‍ധിച്ച് 1.6 ലക്ഷത്തിലധികമായി. പ്രതിമാസം പതിനായിരത്തിലധികം പുതിയ റെസ്റ്റോറന്റുകള്‍ ചേര്‍ക്കുന്നതായി കമ്പനി അറിയിച്ചു. പ്ലാറ്റ്‌ഫോമില്‍ നിലവില്‍ 520 നഗരങ്ങളിലായി 250,000 ഡെലിവറി പങ്കാളികളുണ്ട്.
ശക്തമായ ലോജിസ്റ്റിക്‌സ് സംവിധാനവും ഉപഭോക്തൃ വിശ്വാസ്യതയും ഉപയോഗിച്ച് സേവനങ്ങള്‍ വിപുലീകരിക്കുന്നതിന് ശ്രമിക്കുകയാണെന്നും കമ്പനി അധികൃതര്‍ പറയുന്നു.

Comments

comments

Categories: Business & Economy