വിശ്വാസ്യതയും നിക്ഷേപവും നേടി സ്വകാര്യ ബാങ്കുകള്‍

വിശ്വാസ്യതയും നിക്ഷേപവും നേടി സ്വകാര്യ ബാങ്കുകള്‍

എട്ട് മുന്‍നിര സ്വകാര്യ ബാങ്കുകളിലെ സമ്പാദ്യങ്ങളില്‍ 2.68 ലക്ഷം കോടി രൂപയുടെ വളര്‍ച്ചയുണ്ടായി

മുംബൈ: രാജ്യത്ത് പുത്തന്‍ സമ്പാദ്യങ്ങള്‍ ആകര്‍ഷിക്കുന്ന കാര്യത്തില്‍ സ്വകാര്യ ബാങ്കുകളാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ട്. 2019 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ പൊതുമേഖലാ ബാങ്കുകള്‍ നല്ല പ്രകടനം നടത്തിയെങ്കിലും, രണ്ടാം പകുതിയില്‍ സ്വകാര്യ ബാങ്കുകളിലേക്ക് സമ്പാദ്യങ്ങള്‍ കൂടുതല്‍ ഒഴുകി. എട്ട് മുന്‍നിര സ്വകാര്യ ബാങ്കുകളിലെ സമ്പാദ്യങ്ങളില്‍ 2.68 ലക്ഷം കോടി രൂപയുടെ വളര്‍ച്ചയുണ്ടായപ്പോള്‍ എട്ട് പൊതുമേഖലാ ബാങ്കുകളിലേക്ക് എത്തിയത് 2.58 ലക്ഷം കോടിയാണ്.

ബാങ്കിംഗ് മേഖലയില്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് 70% വിപണി പങ്കാളിത്തം ഉള്ളപ്പോള്‍, ഗ്രാമീണ മേഖലയില്‍ പുതിയ ശാഖകള്‍ ആരംഭിച്ച് തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് സ്വകാര്യ ബാങ്കുകളുടെ ഭാഗത്ത് നിന്നുണ്ടായത്. 2019 ന്റെ ആദ്യ പകുതിയില്‍ 5.25 ലക്ഷം കോടിയുടെ സമ്പാദ്യങ്ങള്‍ പൊതുമേഖലാ ബാങ്കുകളിലേക്ക് എത്തിയിരുന്നു. അതേ കാലത്ത് സ്വകാര്യ ബാങ്കുകള്‍ കരസ്ഥമാക്കിയതിന്റെ ഇരട്ടിയോളമായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യത്തെ ജനങ്ങള്‍ കൂടുതലായി, സ്വകാര്യ ബാങ്കുകളില്‍ വിശ്വാസമര്‍പ്പിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. ഇപ്പോഴും കടക്കെണിയില്‍ നിന്ന് പൊതുമേഖലാ ബാങ്കുകള്‍ പൂര്‍ണമായും മോചിതരായിട്ടില്ല എന്നത് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം. ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെ കുറിച്ചുള്ള റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ റിസര്‍വ് ബാങ്കും ഈ ട്രെന്‍ഡിനെപ്പറ്റി സൂചിപ്പിച്ചിരുന്നു.

Comments

comments

Categories: Banking