എംഎച്ച് 370 വിമാനം അപ്രത്യക്ഷമായ സംഭവം: പ്രതികരണവുമായി ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി

എംഎച്ച് 370 വിമാനം അപ്രത്യക്ഷമായ സംഭവം: പ്രതികരണവുമായി ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി

ലണ്ടന്‍: ഈ വര്‍ഷം മാര്‍ച്ച് എട്ടിന് മലേഷ്യ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് 370 അപ്രത്യക്ഷമായിട്ട് ആറ് വര്‍ഷം പൂര്‍ത്തിയാവുകയാണ്. എംഎച്ച് 370 വിമാനത്തിന്റെ തിരോധാനത്തിനു പിന്നില്‍ പൈലറ്റിന്റെ ഗൂഢാലോചനയുണ്ടായിരുന്നെന്നു വിമാനം അപ്രത്യക്ഷമായതിന്റെ ആദ്യദിനങ്ങളില്‍ തന്നെ മലേഷ്യ കരുതിയിരുന്നെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി ടോണി അബോട്ട് പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് എംഎച്ച് 370 വിമാനത്തിന്റെ പൈലറ്റ് കൂട്ടക്കൊല നടത്തുകയായിരുന്നെന്നു മലേഷ്യന്‍ സര്‍ക്കാര്‍ ഉറച്ചുവിശ്വസിക്കുന്നുണ്ട്.

മലേഷ്യന്‍ സര്‍ക്കാരിന്റെ ഉന്നത തലങ്ങളില്‍നിന്നും ലഭിച്ച വിവരമനുസരിച്ച് തനിക്ക് അപ്രകാരം തോന്നുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൈ ന്യൂസില്‍ ബുധനാഴ്ച സംപ്രേക്ഷണം ചെയ്ത ഒരു ഡോക്യുമെന്ററിയിലാണ് ടോണി അബോട്ട് ഇക്കാര്യം പറഞ്ഞത്. വിമാനം അപ്രത്യക്ഷമായ സമയത്ത് നജീബ് റസാഖ് ആയിരുന്നു മലേഷ്യയുടെ പ്രധാനമന്ത്രി. വിമാനം അപ്രത്യക്ഷമാകുമ്പോള്‍ യാത്രക്കാരുള്‍പ്പെടെ 239 പേരുണ്ടായിരുന്നു. ക്വാലാലംപൂരില്‍നിന്നും ചൈനയുടെ തലസ്ഥാനമായ ബീജിംഗിലേക്കു പോവുകയായിരുന്നു വിമാനം. എംഎച്ച് 370 വിമാനം കാണാതായ ദിവസം സാധാരണ പാത ഉപേക്ഷിച്ചു സഞ്ചരിച്ചതായിട്ടാണു ഉപഗ്രഹ ചിത്രങ്ങളില്‍ കണ്ടത്. തുടര്‍ന്നു കരയിലും സമുദ്രത്തിന്റെ അടിത്തട്ടുകളിലും നടത്തിയ തിരച്ചിലുകളില്‍ തുമ്പൊന്നും കിട്ടിയില്ല.

Comments

comments

Categories: FK News