ഇന്ത്യ-ജര്‍മന്‍ വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

ഇന്ത്യ-ജര്‍മന്‍ വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

ന്യൂഡെല്‍ഹി: ഇന്ത്യയുടേയും ജര്‍മനിയുടേയും വിദേശകാര്യ മന്ത്രിമാര്‍ ബെര്‍ലിനില്‍ കൂടിക്കാഴ്ച നടത്തി. ജര്‍മനിയുടെ ഹെയ്‌കോമാസുമായി നടന്ന കൂടിക്കാഴ്ചയില്‍ കാലാവസ്ഥാ വ്യതിയാനം, ഭീകരവാദത്തിനെതിരായ പ്രതിരോധം, കണക്റ്റിവിറ്റി എന്നിവയുള്‍പ്പെടെ ആഗോളവും ഉഭയകക്ഷിപരവുമായ നിരവധി വിഷയങ്ങള്‍ ജയ്ശങ്കര്‍ ചര്‍ച്ച ചെയ്തു.

കൂടിക്കാഴ്ചയ്ക്ക് ശേഷം ജര്‍മന്‍ വിദേശകാര്യമന്ത്രിയോടൊപ്പം നടത്തിയ പ്രസ് മീറ്റില്‍ ബഹുരാഷ്ട്രവാദം സംബന്ധിച്ച ജര്‍മനിയുടെ കാഴ്ചപ്പാടിനെ ഇന്ത്യ പിന്തുണച്ചു. ഈ വിഷയത്തില്‍ ഫ്രാന്‍സ്-ജര്‍മന്‍ സംരംഭവുമായി സഹകരിക്കാനുള്ള താല്‍പ്പര്യവും ഇന്ത്യ അറിയിച്ചു. ഇന്ന് ബഹുരാഷ്ട്രവാദം ഭീഷണിയിലാണ്. അത് സംരക്ഷിക്കപ്പെടണം-ജയ്ശങ്കര്‍ പറഞ്ഞു. യുഎന്‍ രക്ഷാസമിതി ഉള്‍പ്പെടെയുള്ള ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങള്‍ എങ്ങനെ വേഗത്തിലാക്കാമെന്നും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

Comments

comments

Categories: FK News