‘ഇന്‍ഷുറന്‍സ് കമ്പനികള്‍ ലിസ്റ്റ് ചെയ്യുന്നത് നല്ലത്’

‘ഇന്‍ഷുറന്‍സ് കമ്പനികള്‍ ലിസ്റ്റ് ചെയ്യുന്നത് നല്ലത്’

പബ്ലിക് ലിസ്റ്റിംഗ് കൂടുതല്‍ മെച്ചപ്പെട്ട കോര്‍പ്പറേറ്റ് ഭരണവും സുതാര്യതയും സാധ്യമാക്കുമെന്ന് ഐആര്‍ഡിഎഐ ചെയര്‍മാന്‍

മുംബൈ: എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത് നല്ല കാര്യമാണെന്നും അതിന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) കമ്പനികളെ പ്രോല്‍സാഹിപ്പിക്കുമെന്നും ഐആര്‍ഡിഎഐ ചെയര്‍മാന്‍ എസ് സി ഖുന്തിയ. കമ്പനികള്‍ പബ്ലിക് ലിസ്റ്റിംഗ് നടത്തുന്നത് കൂടുതല്‍ മെച്ചപ്പെട്ട കോര്‍പ്പറേറ്റ് ഭരണവും സുതാര്യതയും സാധ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) ഐപിഒയ്ക്കായുള്ള നടപടികളുമായി കമ്പനി ഇതുവരെ അതോറിറ്റിയെ സമീപിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് ഇന്‍ഷുറന്‍സിന് കടന്നുചെല്ലാന്‍ മേഖലകള്‍ ഇനിയും ഉണ്ടായിട്ടും ലൈഫ്, ജനറല്‍ എന്നീ വിഭാഗങ്ങളുടെ കുറഞ്ഞ വളര്‍ച്ചാ നിരക്കിലുള്ള നിരാശയും അദ്ദേഹം പ്രകടിപ്പിച്ചു. ജനറല്‍ ഇന്‍ഷൂറന്‍സിന് 17-18% വളരാനുള്ള സാധ്യത ഉണ്ടായിരുന്നെങ്കിലും 14% മാത്രമാണ് വളരാനായത്. ലൈഫ് ഇന്‍ഷൂറന്‍സിന് 12-13% വളര്‍ച്ച പ്രാപിക്കാന്‍ ശേഷി ഉണ്ടായിരുന്നിട്ടും 10 ശതമാനത്തില്‍ ഒതുങ്ങി. കമ്പനികള്‍ നഷ്ടമുണ്ടാക്കുന്ന പ്ലാനുകളെ തിരഞ്ഞു പിടിച്ച് ഒഴിവാക്കി ലാഭം തരുന്നവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments

comments

Categories: FK News