കാര്‍ബണ്‍ പുറംതള്ളലില്‍ പ്രധാന പ്രശ്‌നം ഇന്ത്യ

കാര്‍ബണ്‍ പുറംതള്ളലില്‍ പ്രധാന പ്രശ്‌നം ഇന്ത്യ

ന്യൂയോര്‍ക്ക്: ആഗോള തലത്തില്‍ കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളില്‍ ചൈനയല്ല, ഇന്ത്യയാണ് പ്രധാന വെല്ലുവിളിയെന്ന് ന്യൂയോര്‍ക്ക് മേയര്‍ മൈക്കിള്‍ ബ്ലൂംബെര്‍ഗ്. യുഎസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനു തൊട്ടുമുന്‍പാണ് ഇത്തരമൊരു പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. വ്യാപാര വിഷയങ്ങളില്‍ ഇന്ത്യയുടെ സമീപനത്തില്‍ അതൃപ്തനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആദ്യ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരിസ് ഉടമ്പടിയില്‍ നിന്നു പിന്‍മാറാനുള്ള ട്രംപിന്റെ തീരുമാനം പരിഹാസകരമായിരുന്നു എന്നും പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവായ അദ്ദേഹം പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള താല്‍പ്പര്യം ഈ വര്‍ഷം ആദ്യമാണ് കോടീശ്വരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ മൈക്കിള്‍ ബ്ലൂംബെര്‍ഗ് പ്രഖ്യാപിച്ചത്. ചൈന കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്നതില്‍ എല്ലാ തലത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം സംവാദത്തില്‍ പറഞ്ഞു. ചൈനയില്‍ വിവിധ ബിസിനസുകളും നിക്ഷേപങ്ങളും ബ്ലൂംബെര്‍ഗിനുണ്ട്.

Comments

comments

Categories: FK News

Related Articles