ഹീറോ എക്‌സ്പള്‍സ് റാലി കിറ്റ് അവതരിപ്പിച്ചു

ഹീറോ എക്‌സ്പള്‍സ് റാലി കിറ്റ് അവതരിപ്പിച്ചു

200 സിസി മോട്ടോര്‍സൈക്കിളിനെ കൂടുതല്‍ ‘ഓഫ്‌റോഡ് റെഡി’ ആക്കാന്‍ സഹായിക്കുന്ന നിരവധി ആക്‌സസറികള്‍ ലഭിക്കും

ന്യൂഡെല്‍ഹി: ഹീറോ എക്‌സ്പള്‍സ് മോട്ടോര്‍സൈക്കിളിനായി ‘റാലി കിറ്റ്’ അവതരിപ്പിച്ചു. 38,000 രൂപയാണ് വില. 200 സിസി മോട്ടോര്‍സൈക്കിളിനെ കൂടുതല്‍ ‘ഓഫ്‌റോഡ് റെഡി’ ആക്കാന്‍ സഹായിക്കുന്ന നിരവധി ആക്‌സസറികള്‍ ഉള്‍പ്പെടുന്നതാണ് റാലി കിറ്റ്. മുഴുവന്‍ കിറ്റ് വേണമെന്നില്ലെങ്കില്‍ ആക്‌സസറികള്‍ ഓരോന്നായി വാങ്ങാനും ഹീറോ മോട്ടോകോര്‍പ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്.

മാക്‌സിസ് ഓഫ്‌റോഡ് ടയറുകള്‍, കൂടുതല്‍ ട്രാവല്‍ ചെയ്യുന്നതും ക്രമീകരിക്കാവുന്നതുമായ സസ്‌പെന്‍ഷന്‍, ഉയരമേറിയ സീറ്റ്, ഹാന്‍ഡില്‍ബാര്‍ റൈസറുകള്‍, വലിയ ഫൂട്ട്‌റെസ്റ്റുകള്‍, വലിയ റിയര്‍ സ്‌പ്രോക്കറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് റാലി കിറ്റ്. നിലവിലെ ഹീറോ എക്‌സ്പള്‍സ് ഉടമകള്‍ക്കും റാലി കിറ്റ് വാങ്ങാന്‍ കഴിയും.

Comments

comments

Categories: Auto