സിന്ധികള്‍ക്ക് അടിച്ചമര്‍ത്തലില്‍ നിന്ന് മോചനം വേണം: എംക്യുഎം

സിന്ധികള്‍ക്ക് അടിച്ചമര്‍ത്തലില്‍ നിന്ന് മോചനം വേണം: എംക്യുഎം

ലണ്ടന്‍: പാക്കിസ്ഥാന്‍ പഞ്ചാബിലെ അടിച്ചമര്‍ത്തലില്‍നിന്ന് മോചനം നേടാന്‍ സിന്ധ് പ്രവിശ്യയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് മുത്തഹിദാ ക്വാമി മൂവ്മെന്റിന്റെ (എംക്യുഎം) സ്ഥാപകന്‍ അള്‍താഫ് ഹുസൈന്‍ പറഞ്ഞു.’ഇന്ന് സിന്ധ് പഞ്ചാബിന്റെ കോളനിയാണ്. പഞ്ചാബ് സിന്ധിലെ എല്ലാ വിഭവങ്ങളും അവര്‍ കൈവശപ്പെടുത്തിക്കഴിഞ്ഞു.

ഇപ്പോള്‍ സിന്ധിലെ സ്ഥിരവാസികള്‍ ഈ അടിമത്തത്തില്‍ നിന്നും അധിനിവേശത്തില്‍ നിന്നും മോചനം ആഗ്രഹിക്കുന്നു. അധിനിവേശം ഒഴിവാക്കി അവര്‍ സിന്ധിനെ സിന്ധികള്‍ക്ക് കൈമാറണം. അല്ലാത്തപക്ഷം, അധിനിവേശ സേനയ്ക്ക് ഞങ്ങള്‍ ഒരു തുറന്ന അന്ത്യശാസനം നല്‍കും. തുടര്‍ന്ന് സിന്ധിലെ ജനങ്ങള്‍ അവരുടെ ഭൂമി മോചിപ്പിച്ച് സ്വന്തമാക്കും.ആ ദിവസം വളരെ വേഗം വരുന്നു, ”ഹുസൈന്‍ പറഞ്ഞു. ജയ് സിന്ധ് തെഹ്‌രീക്കിന്റെ അധ്യക്ഷന്‍ സഫ്ദാര്‍ സിര്‍കിയുമായുള്ള സംയുക്ത പരിപാടിയിലാണ് അള്‍ത്താഫ് ഇക്കാര്യം വ്യക്തമാക്കിയത്.

Comments

comments

Categories: Politics

Related Articles