ഷിഫ്റ്റ് തൊഴിലാളികളുടെ ആരോഗ്യത്തിന് ജൈവഘടികാരം ശരിയാക്കാം

ഷിഫ്റ്റ് തൊഴിലാളികളുടെ ആരോഗ്യത്തിന് ജൈവഘടികാരം ശരിയാക്കാം

ഷിഫ്റ്റ് തൊഴിലാളികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ശരീരത്തിന്റെ സ്വാഭാവിക ചക്രം ഉപയോഗിക്കുന്നു

തൊഴിലാളികളുടെ സ്വാഭാവിക ശാരീരിക താളം മാറ്റുന്നതിനുള്ള തടസ്സം അവരുടെ രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരു പങ്കു വഹിച്ചേക്കാമെന്ന് ഒരു പുതിയ പഠനം പറയുന്നു. ഓരോ മനുഷ്യശരീരവും 24 മണിക്കൂര്‍ സമയത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഒരു വ്യക്തി ഉറങ്ങുകയും എഴുന്നേല്‍ക്കുകയും ചെയ്യുന്ന സമയം നിര്‍ണ്ണയിക്കുന്ന ഘടകങ്ങളാണ് ജൈവഘടികാരം അഥവാ സിര്‍കാഡിയന്‍ റിഥം എന്നറിയപ്പെടുന്നത്. മെറ്റബോളിസം, കോഗ്‌നിഷന്‍ തുടങ്ങിയ ശാരീരിക പ്രവര്‍ത്തനങ്ങളിലും ഇത് സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും, ആധുനിക യുഗത്തില്‍, സാങ്കേതികവിദ്യയും വ്യത്യസ്ത പ്രവര്‍ത്തന സമയങ്ങളും ഈ അതിലോലമായ സന്തുലിതാവസ്ഥയെ തകര്‍ക്കും.

ഒരു വ്യക്തിയുടെ സ്വാഭാവിക ശാരീരിക താളവും അവര്‍ ജീവിക്കുന്ന രീതിയും തമ്മിലുള്ള പൊരുത്തക്കേട് ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉള്‍പ്പെടെ നിരവധി ദോഷകരമായ ഫലങ്ങള്‍ ഉളവാക്കും. ഈ മാറ്റങ്ങള്‍ മെറ്റബോളിക് സിന്‍ഡ്രോമിന് കാരണമാകും. ഹൃദയാഘാതം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയാണിത്. അമേരിക്കന്‍ ഐക്യനാടുകളിലെ തൊഴിലാളികളില്‍ അഞ്ചിലൊന്ന് വരുന്ന നൈറ്റ് ഷിഫ്റ്റ് തൊഴിലാളികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഈ രോഗങ്ങള്‍ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. അവര്‍ക്ക് ഉറക്ക തകരാറുകള്‍ ഉണ്ടാകാനുള്ള സാധ്യത മാത്രമല്ല, മറ്റ് തൊഴിലാളികളേക്കാള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും ടൈപ്പ് 2 പ്രമേഹത്തിനും സാധ്യത കൂടുതലാണ്.

കൂടാതെ, ക്രമരഹിതമായ അല്ലെങ്കില്‍ കറങ്ങുന്ന ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ഉറക്ക പ്രശ്നങ്ങള്‍ക്കും മെറ്റബോളിക് സിന്‍ഡ്രോം വരാനുമുള്ള സാധ്യതയുണ്ട്. മുമ്പ്, ഷിഫ്റ്റ് ജോലികളുമായി പൊരുത്തപ്പെട്ടിരുന്ന ജീവിതശൈലി ശീലങ്ങളാണ് ഈ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് കാരണമെന്ന് ഗവേഷകര്‍ വിശ്വസിച്ചിരുന്നു. എന്നിരുന്നാലും, ഈ വിശ്വാസത്തെ പിന്തുണയ്ക്കുന്നതിന് ശക്തമായ തെളിവുകളൊന്നും നിലവിലില്ല. അതിനാല്‍ ഗവേഷകര്‍ ഷിഫ്റ്റ് പാറ്റേണുകളും മെറ്റബോളിക് സിന്‍ഡ്രോമും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ അന്വേഷിക്കാന്‍ തുടങ്ങി. അമേരിക്കന്‍ ഓസ്റ്റിയോപതിക് അസോസിയേഷന്റെ ജേണലില്‍ ജൈവഘടികാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് ഒരു പുതിയ അവലോകനം നടത്തി.

2018 മുതല്‍ നിരവധി പഠനങ്ങളും ക്ലിനിക്കല്‍ പരീക്ഷണങ്ങളും പരിശോധിച്ച ഗവേഷകര്‍, ഷിഫ്റ്റ് ജോലിയുടെ സര്‍ക്കാഡിയന്‍ ആഘാതം കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കണ്ടെത്തലുകള്‍ ഉപയോഗിച്ചു, അതായത് ഉറക്കവും ഭക്ഷണക്രമവും നിയന്ത്രിച്ചു കൊണ്ടുള്ള ഒരു രീതി അവലംബിക്കുക. മതിയായ ഉറക്കം, ശരിയായ ഭക്ഷണം, വ്യായാമം എന്നിവ എല്ലാവരുടെയും ആരോഗ്യത്തിന് നിര്‍ണായകമാണ്. എങ്കിലും ഷിഫ്റ്റ് ജോലിയുടെ സ്വഭാവം ആ തത്വങ്ങളുമായി വിയോജിക്കുന്നു, ഇത്തരം ജോലികളിലുള്ള ആളുകള്‍ക്ക് ആവശ്യമുള്ളത് നേടാനുള്ള വഴികള്‍ ആസൂത്രണം ചെയ്യാന്‍ കൂടുതല്‍ സഹായം ആവശ്യമുണ്ട്. ഇതിന് സഹായിക്കാന്‍ കഴിയുക തൊഴിലാളികള്‍ക്ക് മാത്രമല്ല, മാറ്റങ്ങള്‍ വരുത്താന്‍ തൊഴിലുടമകള്‍ക്കും ആരോഗ്യ സംരക്ഷണ വിദഗ്ധര്‍ക്കും ഉത്തരവാദിത്തമുണ്ട്.

ആരോഗ്യത്തിന് ഹാനികരമായ പ്രത്യാഘാതങ്ങള്‍ തടയുന്നതിനുള്ള ഏറ്റവും ലളിതമായ മാര്‍ഗമാണ് നല്ല നിലയിലുള്ള ഉറക്കം. ഷിഫ്റ്റ് തൊഴിലാളികള്‍ ഓരോ ദിവസവും ഒരേ സമയം 78 മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കണമെന്നാണ് വിദഗ്ധനിര്‍ദ്ദേശം. ശരീരത്തിന്റെ സ്വാഭാവിക ചക്രത്തെ സഹായിക്കുന്നതിന്, തൊഴിലാളികള്‍ വൈകുന്നേരം നേരത്തേ ഉറങ്ങാന്‍ ശ്രമിക്കണം. അവരുടെ ചെറുമയക്കങ്ങളുടെ ദൈര്‍ഘ്യം 20 മുതല്‍ 120 മിനിറ്റ് വരെ നീണ്ടുനില്‍ക്കുന്നതാകണം. ഷിഫ്റ്റുകള്‍ അര്‍ദ്ധരാത്രിക്ക് മുമ്പായി ആരംഭിച്ച് 11 മണിക്കൂറില്‍ കൂടുതല്‍ നീണ്ടുനില്‍ക്കില്ലെന്ന് തൊഴിലുടമകള്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശിക്കുന്നു. മറ്റൊരു ഘടകം പോഷകാഹാരമാണ്. ഷിഫ്റ്റ് തൊഴിലാളികള്‍ ഭക്ഷണം നഷ്ടപ്പെടുത്തുകയും പകരം പഞ്ചസാര ലഘുഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുകയും ചെയ്യുന്നതായി ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ലഘുഭക്ഷണങ്ങളോടൊപ്പം നല്ല അളവില്‍ പ്രോട്ടീനും പച്ചക്കറികളും അടങ്ങിയിരിക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെടുന്നു.

Comments

comments

Categories: Health