വിഷന്‍ 1 സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍

വിഷന്‍ 1 സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍

കൊച്ചി: ആറായിരം രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട് ഫോണുകളുടെ റേഞ്ചില്‍ ഐടെല്‍ വിഷന്‍ 1 അവതരിപ്പിച്ചു. 15.46 സെന്റീമീറ്റര്‍ എച്ച്ഡി പ്ലസ് ഐപിഎസ് വാട്ടര്‍ ഡ്രോപ് ഡിസ്പ്ലെ, 4000 എംഎഎച്ച് ബാറ്ററി, എഐ പവര്‍ മാസ്റ്റര്‍, ഫെയ്സ് ലോക്ക്, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ എന്നിവ അടക്കമുള്ള ഒട്ടനവധി സൗകര്യങ്ങളാണ് ഇതിലുള്ളത്. ഐപിഎസ് ഡിസ്പ്ലെ, 2.5 ഡി കര്‍വ്ഡ് ഡിസ്പ്ലെ തുടങ്ങിയ സവിശേഷതകളുമുണ്ട്.

799 രൂപയുടെ ബ്ലൂടൂത്ത് ഹെഡ്സെറ്റ്, 2200 രൂപയുടെ കാഷ് ബാക്ക് റിലയന്‍സ് ജിയോയില്‍ നിന്ന് 25 ജിബി അധിക ഡാറ്റ തുടങ്ങിയ സൗജന്യങ്ങളും വിഷന്‍ വണ്ണിനൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. ട്രാന്‍സിയണ്‍ ഇന്ത്യയുടെ ബ്രാന്‍ഡായ ഐടെല്‍ ആണ് 5499 രൂപയ്ക്ക് ഈ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിക്കുന്നത്. ഇരട്ട ക്യാമറ, 1.6 ജിഎച്ച്സെഡ് ഓക്ടാ കോര്‍ പ്രൊസസ്സര്‍, ഡ്യവല്‍ ആക്ടീവ് 4ജി വോള്‍ട്ട് വോ വൈഫൈ പിന്തുണ, 2 ജിബി റാം, 32 ജിബി റോം 128 ജിബി വരെ വികസിപ്പാക്കാവുന്ന മെമ്മറി തുടങ്ങിയവയും ഇതിന്റെ സവിശേഷതകളാണ്. 2016ല്‍ ഇന്ത്യയില്‍ ബ്രാന്‍ഡ് അവതരിപ്പിച്ച ശേഷം 5000 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് മുന്‍നിരക്കാരായി തങ്ങള്‍ മാറിയെന്ന് ട്രാന്‍സിയണ്‍ ഹോള്‍ഡിംഗ്സ് ഇന്ത്യയുടെ സിഇഒ അര്‍ജീത് തല്‍പാത്ര പറഞ്ഞു. ഉപഭോക്താക്കള്‍ക്ക ഏറ്റവും മികച്ച അനുഭവങ്ങള്‍ നല്‍കും വിധം ഏറ്റവും മികച്ച സവിശേഷതകളും സാങ്കേതികവിദ്യയുമാണ് വിഷന്‍ വണിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Tech