ബ്രാന്‍ഡഡ് വസ്ത്രങ്ങളുടെ ആദായ വില്‍പ്പന

ബ്രാന്‍ഡഡ് വസ്ത്രങ്ങളുടെ ആദായ വില്‍പ്പന

കൊച്ചി: അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കുമുള്ള വസ്ത്രങ്ങളുടേയും ഷൂസിന്റേയും വാര്‍ഷിക സ്റ്റോക്ക് ക്ലിയറന്‍സ് വില്‍പ്പന എറണാകുളം, ഡര്‍ബാര്‍ ഹാള്‍ റോഡിലുള്ള ടിഡിഎം ഹാളില്‍ നടക്കുന്നു. ഈ വസ്ത്ര മേളയില്‍ ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ 90 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാണ്.

പുരുഷന്‍മാരുടെ 2295 മുതല്‍ 3995 രൂപ വരെയുള്ള ബ്രാന്‍ഡഡ് ജീന്‍സുകള്‍ 600 രൂപ നിരക്കിലും, 1449 മുതല്‍ 2895 രൂപ വരെയുള്ള ബ്രാന്‍ഡഡ് ഷര്‍ട്ടുകള്‍ 300 രൂപ നിരക്കിലും 995 മുതല്‍ 3095 വരെയുള്ള ബ്രാന്‍ഡഡ് ട്രൗസറുകള്‍ 600 രൂപ നിരക്കിലും ലഭിക്കും. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള വസ്ത്രങ്ങളുടെ ആയിരക്കണക്കിന് മോഡലുകളുടെ ശേഖരം. മൂന്ന് ദിവസം നീളുന്ന വില്‍പ്പന വ്യാഴാഴ്ച സമാപിക്കും. രാവിലെ 10 മുതല്‍ രാത്രി 10 വരെ.

Comments

comments

Categories: Business & Economy