അസറ്റ് ലെഗസി ഉദ്ഘാടനം ചെയ്തു

അസറ്റ് ലെഗസി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: അസറ്റ് ഹോംസിന്റെ ലെഗസി ഉടമകള്‍ക്ക് കൈമാറി. അസറ്റ് ഹോംസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ 59ാമത് പദ്ധതിയാണ് ഗൗരീശപട്ടത്തെ അസറ്റ് ലെഗസി. വികെ പ്രശാന്ത് എംഎല്‍എ, അസറ്റ് ഹോംസ് ബ്രാന്‍ഡ് അംബാസഡര്‍ പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.

2, 3 കിടപ്പുമുറികളോടു കൂടിയ 1105 മുതല്‍ 1551 ചതുരശ്ര അടി വിസ്തൃതിയുള്ള ലക്ഷ്വറി അപ്പാര്‍ട്‌മെന്റുകളാണ് അസറ്റ് ലെഗസിയില്‍ ഉള്ളത്. നീന്തല്‍ കുളം, ഓപ്പണ്‍ ടെറസ് പാര്‍ട്ടി ഏരിയ, മള്‍ട്ടി റിക്രിയേഷന്‍ ഹാള്‍, അത്യാധുനിക ഫിറ്റ്‌നസ് സെന്റര്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങളും ഹരിതവല്‍ക്കരിക്കപ്പെട്ട ഇടങ്ങളും അസറ്റ് ലെഗസിയുടെ സവിശേഷതകളാണ്.

Comments

comments

Categories: Business & Economy