25ന് ട്രംപ് ഇന്ത്യന്‍ കമ്പനി മോധാവികളെ കാണും

25ന് ട്രംപ് ഇന്ത്യന്‍ കമ്പനി മോധാവികളെ കാണും

ന്യൂഡെല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ മേധാവികളുമായും ബിസിനസ് നേതൃത്വങ്ങളുമായും ഫെബ്രുവരി 25ന് ചര്‍ച്ച നടത്തും. 24നാണ് ട്രംപ് ഇന്ത്യയില്‍ എത്തുന്നത്. യുഎസില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് യുഎസിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനായുള്ള ശ്രമങ്ങള്‍ ട്രം പ് നടത്തും.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍, ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍, മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ ചെയര്‍മാന്‍ എ എം നായിക്, ബയോകോണ്‍ സിഎംഡി കിരണ്‍ മസുദാര്‍ഷാ തുടങ്ങിയവര്‍ക്കെല്ലാം യുഎസ് പ്രസിഡന്റിനൊപ്പമുള്ള വട്ടമേശ സമ്മേളനത്തിലേക്ക് ക്ഷണമുണ്ട്. ഇരു രാഷ്ട്രങ്ങളുടെയും പ്രമുഖ ഉദ്യോഗസ്ഥരും ഈ യോഗത്തില്‍ പങ്കെടുക്കും. യുഎസില്‍ തന്നെ ഉല്‍പ്പാദിപ്പനം നടത്തുന്ന തരത്തിലും അവിടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്ന തരത്തിലുമുള്ള നിക്ഷേപങ്ങള്‍ക്കായി ട്രംപ് കമ്പനികളെ ക്ഷണിക്കും. നിരവധി ഇന്ത്യന്‍ ബിസിനസുകളുടെ പ്രധാന വിപണിയാണ് യുഎസ്.

Comments

comments

Categories: FK News