സോണി ഇന്ത്യയില്‍ 120 പേര്‍ക്ക് തൊഴില്‍ നഷ്ട്മാകും

സോണി ഇന്ത്യയില്‍ 120 പേര്‍ക്ക് തൊഴില്‍ നഷ്ട്മാകും
  •  ചൈനീസ് കമ്പനികളില്‍ നിന്നും ശക്തമായ സമ്മര്‍ദം
  •  ടെലിവിഷന്‍ സെഗ്മെന്റില്‍ കനത്ത വെല്ലുവിളി

മുംബൈ: പ്രമുഖ ഇലക്ട്രോണിക് കമ്പനിയായ സോണി ഇന്ത്യ രാജ്യത്തെ ജോലിക്കാരുടെ എണ്ണം വെട്ടിക്കുറച്ചു. വിവിധ തസ്തികകളിലായി ജോലി ചെയ്യുന്ന 120 പേരുടെ ജോലിയാണ് ഇതുവഴി നഷ്ടമാകുക. രാജ്യത്ത് സോണി ഇന്ത്യയില്‍ ജോലി ചെയ്യുന്ന മൊത്തം ജോലിക്കാരില്‍ ഏഴിലൊന്നോളം വരുമിത്.

വില കുറഞ്ഞ ഉല്‍പ്പന്നങ്ങളിലേക്ക് ഉപഭോക്താക്കള്‍ ആകൃഷരാകമ്പോള്‍ ചൈനീസ് കമ്പനികള്‍ വിവിധ വിഭാഗങ്ങളില്‍ സോണിക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ് പ്രധാന കാരണം. ടെലിവിഷന്‍ സെഗ്മെന്റില്‍ ചൈനീസ് കമ്പനികളായ ഷഓമി, വണ്‍പ്ലസ്, ടിസിഎല്‍ എന്നിവ സോണിക്ക് വന്‍ തോതില്‍ ഭീഷണി ഉയര്‍ത്തുന്നു. ജോലിയില്‍ നിന്നും പിരിച്ചുവിട്ടവരുടെ എണ്ണം 200 ആയതായി കമ്പനിയിലെ ഒരു മുതിര്‍ന്ന ഉദ്യാഗസ്ഥന്‍ വ്യക്തമാക്കിയെങ്കിലും ജോലുക്കാരുടെ എണ്ണം സോണി നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ജോലിക്കാരെ പിരിച്ചുവിട്ടതായ വാര്‍ത്ത് ശരിവെക്കുകയും ചെയ്തിട്ടുണ്ട്. സോണി ഇന്ത്യയുടെ ടെലിവിഷന്‍ ബിസിനസ് മേധാവി സച്ചിന്‍ റായ് രാജി വെച്ചിരുന്നു, എന്നാലിത് സ്വയം പിരിഞ്ഞു പോകലാണെന്നും ജോലിക്കാരെ വെട്ടിക്കുറച്ചതിന്റെ ഭാഗമായി ജോലി നഷ്ടമായതല്ലെന്നും റിപ്പോര്‍ട്ടുണ്ട്.

വിപണിയിലെ നിലവിലെ സാഹചര്യങ്ങള്‍ കമ്പനിയുടെ ശരിയായ വളര്‍ച്ചയില്‍ വന്‍തോതില്‍ വെല്ലുവിളി സൃഷ്ടിക്കുന്നതായി സോണി ഇന്ത്യ വക്താവ് അറിയിച്ചു. ദീര്‍ഘ കാലയളവ് അടിസ്ഥാനത്തില്‍ കമ്പനി കൂടുതല്‍ ചടുലവും കാര്യക്ഷമവുമാക്കി മാറ്റാന്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് നാടപ്പാക്കുമെന്നും കമ്പനി വക്താവ് വ്യക്തമാക്കി. ചെലവ് ചുരുക്കലിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള ചെറിയ ഓഫീസുകള്‍ പരസ്പരം ലയിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അഹമ്മദാബാദ്, ഗുരുഗ്രാം, ഡെല്‍ഹി എന്നിവിടങ്ങളിലുള്ള നിരവധി ഓഫീസുകള്‍ ഇതിനോടകം ലയിപ്പിച്ചു കഴിഞ്ഞു.

Comments

comments

Categories: FK News