ഷഹീന്‍ബാഗ്: സപ്രീംകോടതി മധ്യസ്ഥ സംഘത്തെ നിയോഗിച്ചു

ഷഹീന്‍ബാഗ്: സപ്രീംകോടതി മധ്യസ്ഥ സംഘത്തെ നിയോഗിച്ചു

ന്യൂഡെല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായി ഷഹീന്‍ബാഗില്‍ നടന്നുവരുന്ന പ്രതിഷേധത്തില്‍ സുപ്രീം കോടതി ഇടപെട്ടു. പ്രതിഷേധക്കാരുമായി സംസാരിക്കുന്നതിന് കോടതി ഒരു മധ്യസ്ഥ സംഘത്തെ നിയോഗിച്ചു. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം അവകാശം മൗലികമാണെന്ന് കോടതി പറഞ്ഞു. എന്നാല്‍ വഴിതടഞ്ഞുള്ള പ്രതിഷേധം അവസാനിപ്പിക്കേണ്ടതുണ്ട്.

അതിനാല്‍ സമരം മറ്റെവിടേക്കെങ്കിലും മാറ്റുന്നതുസംബന്ധിച്ചാണ് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുന്നത്. മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ , സാധന രാമചന്ദ്രന്‍ എന്നിവരാണ് മധ്യസ്ഥ സംഘത്തിലുള്ളത്. ഇവരെ മുന്‍ ചീഫ് ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍ വജഹത് ഹബീബുള്ള സഹായിക്കും. പ്രതിഷേധം ഇവിടെ നിന്നും മറ്റൊരുസ്ഥലത്തേക്ക് മാറ്റുന്നതുസംബന്ധിച്ച് ഇവര്‍ സമരക്കാറുമായി ചര്‍ച്ച നടത്തും. ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഹര്‍ജി വീണ്ടും 24ന് കോടതി പരിഗണിക്കും.

Comments

comments

Categories: FK News

Related Articles