ഒയോ വരുമാനം 604 ദശലക്ഷം ഡോളര്‍, നഷ്ടം 14% ആയി

ഒയോ വരുമാനം 604 ദശലക്ഷം ഡോളര്‍, നഷ്ടം 14% ആയി
  • 20128ല്‍ നഷ്ടം 24 % ആയിരുന്നു
  • വരുമാനത്തില്‍ 2.9 ശതമാനം വര്‍ധനവ്

ന്യൂഡെല്‍ഹി: പ്രമുഖ ഹോസ്പിറ്റാലിറ്റി യുണികോണ്‍ ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസിന്റെ ഇന്ത്യന്‍ പ്രകടനത്തില്‍ മികവ്. കമ്പനിയുടെ നഷ്ടം 2019 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍വര്‍ഷത്തെ 24 ശതമാനത്തില്‍ നിന്നും 14 ശതമാനമായി കുറയ്ക്കാനായി. വരുമാനം 2.9 ശതമാനം വര്‍ധിച്ച് 604 ദശലക്ഷം ഡോളറായി.

2019 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ സംയോജിത വരുമാനം 951 ദശലക്ഷം ഡോളര്‍ ആയി. വര്‍ഷംതോറും 4.5 ശതമാനം വളര്‍ച്ചയാണ് ഈ വിഭാഗത്തിലുള്ളത്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 211 ദശലക്ഷം ഡോളറായിരുനനു. മൊത്തം വില്‍പ്പനയില്‍ 63. 5 ശതമാനത്തോളം ഇന്ത്യന്‍ വിപണി സംഭാവന ചെയ്തപ്പോള്‍ ആഗോള വിപണിയില്‍ നിന്നും 36.5 ശതമാനമാണ് കമ്പനി നേടിയത്. രാജ്യത്തെ ഓയോയുടെ വളര്‍ച്ചാ നിരക്ക് 10.6 ശതമാനത്തില്‍ നിരക്ക് 10.6 ല്‍ നിന്നും 14.7 ആയി ഉയരുകയുണ്ടായി. സാമ്പത്തിക പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തിയാല്‍ മികച്ച വളര്‍ച്ച നേടാനാകുമെന്നും ശരിയായ ലാഭം നേടാന്‍ കഴിയുമെന്ന് കമ്പനിയുടെ തുടര്‍ന്നുള്ള ലക്ഷം ഇതാണെന്നും ഓയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് ആഗോള സിഇഒ അഭിഷേക് ഗുപ്ത വ്യക്തമാക്കി. ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് പുറത്ത്, പ്രധാനമായും ചൈനയില്‍ നിന്നും 348 ദശലക്ഷം ഡോളര്‍ കമ്പനി നേടി. ദിവസേന ഹോട്ടലില്‍ ചെക്ക്-ഇന്‍ ചെയ്യുന്നവരുടെ എണ്ണത്തിലും, ഹോട്ടലുകളുടെ എണ്ണത്തിലും ആഗോളതലത്തില്‍ വര്‍ധനവലുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒയോ നിരന്തരം ഉപയോഗിക്കുന്ന, വിശ്വാസ യോഗ്യരായ ഉപഭോക്താക്കളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഈ വിഭാഗക്കാരില്‍ നിന്നാണ് വരുമാനത്തിന്റെ 75 ശതമാനവും ലഭിച്ചതെന്നും കമ്പനി ആവര്‍ത്തിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 2.3 ദശലക്ഷം ഡൗണ്‍ലോഡുകള്‍ ലഭിച്ച ഒയോ ആപ്ലിക്കേഷന്‍ ആഗോളതലത്തിലുള്ള ഹോട്ടല്‍ ബുക്കിംഗ് ആപ്പുകളില്‍ ഏറ്റവും മികച്ചവയില്‍ മൂന്നാം സ്ഥാപനം സ്വന്തമാക്കിയിരിക്കുന്നു. 43000 ഹോട്ടലകളിലായി പത്തു ലക്ഷം മുറികളിലായി പരന്നു കിടക്കുന്ന കമ്പനി 80 രാജ്യങ്ങളിലായി 800 നഗരത്തില്‍ വ്യാപിച്ച് കിടക്കുയാണ്.

Comments

comments

Categories: Business & Economy
Tags: OYO